നടി ആക്രമിക്കപെട്ട കേസില്‍ ദിലീപിനുവേണ്ടി ഹാജരാകുന്ന പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ബി.രാമന്‍പിള്ളക്കെതിരെ നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് പരാതി. അഭിഭാഷകന്‍ പെരുമാറ്റച്ചട്ടവും ബാര്‍ കൗണ്‍സില്‍ ചട്ടങ്ങളും ലംഘിച്ചതായി നടി ആരോപിച്ചു.
ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ വച്ച് ഒരു സാക്ഷിയെ കുറുമാറ്റാന്‍ ശ്രമം നടത്തിയതിന് പിന്നില്‍ പ്രതിഭാഗത്തെ ഒരു അഭിഭാഷകന്‍്റെ പേര് പറഞ്ഞു കേട്ടിരുന്നു. ദിലീപിന്‍്റെയും കൂട്ടാളികളുടേയും ഫോണുകള്‍ പരിശോധിച്ച മുംബൈയിലെ ലാബില്‍ അഭിഭാഷക സംഘം എത്തിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി നടി ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.
നടി ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. ബാര്‍ കൗണ്‍സില്‍ ചട്ടമനുസരിച്ച് എഴുതി തയ്യാറാക്കിയ പരാതി നേരിട്ട് നല്‍കണമെന്ന് ബാര്‍ കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു. പരാതി പരിശോധിച്ച ശേഷം കഴമ്ബുണ്ടെന്ന് കണ്ടാല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
നേരത്തെ ബി.രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ അഭിഭാഷകര്‍ രംഗത്ത് വരികയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.