എല്ലാം ചെയ്തത് കാവ്യക്ക് വേണ്ടിയായിരുന്നു?കാവ്യയും പോലീസ് ചോദ്യം ചെയ്യലിലേക്ക് !നിർണായക നീക്കങ്ങളുമായി പോലീസ്

Must Read

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ട്വിസ്റ്റുകൾ .ദിലീപ് നടിയെ ആക്രമിച്ചത് കാവ്യക്ക് വേണ്ടി ആയിരുന്നു എന്നാണു ആദ്യം മുതൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ .ദിലീപിന്റെ വാക്കുകൾ അത്തരത്തിൽ ആയിരുന്നു എന്ന് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴികളിൽ നിന്നും ഉയരുന്ന സംശയം ആണ് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തായാലും രാണ്ടാമത്തെ ദിവസം ചോദ്യം ചെയ്യലിന് ശേഷം കാവ്യ മാധവനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട് എന്നാണു പുറത്ത് വരുന്ന സൂചനകൾ .അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്.

നിലവിൽ തുടരന്വേഷണം അന്തിമഘട്ടത്തിലാണ്. ഇതുവരെ ലഭിച്ച ഡിജിറ്റല്‍ തെളിവുകളും മൊഴികളും കോര്‍ത്തിണക്കി ചോദ്യാവലി തയ്യാറാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നടന്‍ ദിലീപിനെ കഴിഞ്ഞ ദിവസം ഏഴര മണിക്കൂര്‍ ചോദ്യം ചെയ്തത് ഈ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ്. ആരോപണങ്ങള്‍ നിഷേധിച്ച ദിലീപ്, തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നും പ്രതികരിച്ചു.

എന്നാല്‍ സുപ്രാധാനമായ വിവരങ്ങള്‍ ലഭിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. ക്രൈംബ്രാഞ്ച് അടുത്ത ചില നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ദിലീപില്‍ നിന്ന് ലഭിച്ച വിവരങ്ങളും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞ കാര്യങ്ങളും വച്ച് നടി കാവ്യ മാധവനെ ചോദ്യം ചെയ്യും. മാത്രമല്ല, കാവ്യയുടെ സഹോദരന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ സാഗര്‍ വിന്‍സെന്റിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ അന്ത്യത്തോട് അടുക്കവെയാണ് ബാലചന്ദ്രകുമാര്‍ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തുവന്നത്. തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കി. ബാലചന്ദ്ര കുമാര്‍ സമര്‍പ്പിച്ച തെളിവുകളും മൊഴികളും അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും മുന്നില്‍ വച്ചാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്യുന്നത്. എഡിജിപി ശ്രീജിത്ത്, എസ്പി സോജന്‍, ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരാണ് ദിലീപിനെ ചോദ്യം ചെയ്തത്. ദിലീപ് സഹകരിച്ചു എന്ന് പോലീസ് പറയുന്നു.

എന്നാല്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ദിലീപ് നിഷേധിച്ചു. തന്റെ പണം തട്ടിയെടുക്കാന്‍ ബാലചന്ദ്രകുമാര്‍ ശ്രമിച്ചുവെന്നും ഈ കെണിയില്‍ വീഴാതിരുന്നതിനാലാണ് ആരോപണങ്ങളുമായി രംഗത്തുവന്നെതന്നും ദിലീപ് മൊഴി നല്‍കി. ദിലീപ് പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ ദിലീപില്‍ നിന്ന് അറിയണ്ടതുണ്ട്. ഇന്നും ചോദ്യം ചെയ്യുന്നതിന് അതിന് വേണ്ടിയാണ്. ദിലീപില്‍ നിന്ന് ഇന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്ന വേളയില്‍ കൂടുതല്‍ വ്യക്തത കിട്ടാന്‍ മറ്റു പലരെയും ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് വിവരം.

ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ട ശേഷം ലാപ്‌ടോപ് കാവ്യയ്ക്കാണ് കൈമാറിയത് എന്നാണ് പറയുന്നത്. ഈ സമയം വീട്ടിലെത്തിയ വിഐപിയെ കാവ്യ ഇക്ക എന്ന് അഭിസംബോധന ചെയ്തുവെന്നും പറയുന്നു. ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ പറയുന്ന ദിവസം നടന്ന കാര്യങ്ങള്‍ കാവ്യയില്‍ നിന്ന് ചോദിച്ചറിയും.

ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് കാവ്യ മാധവന് വൈകാതെ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ പറഞ്ഞുകേള്‍ക്കുന്ന മാഡം ആര് എന്ന ചോദ്യത്തിനും വൈകാതെ ഉത്തരം ലഭിക്കുമെന്നാണ് സൂചന. ബാലചന്ദ്ര കുമാര്‍ പറയുന്ന ദിവസങ്ങളില്‍ വീട്ടിലുണ്ടായിരുന്ന മറ്റൊരു നടി ആര് എന്ന കാര്യത്തിലും കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

ഇത്രയും ഗുരുതര സ്വഭാവമുള്ള കേസില്‍ പ്രതിയായ ഞാന്‍ ബാലചന്ദ്ര കുമാറിന്റെയും മറ്റു പലരുടെയും മുന്നില്‍ വച്ച് ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്ന് ദിലീപ് അന്വേഷണ സംഘത്തോട് ചോദിച്ചു. കുടുംബത്തിലെ മുഴുവന്‍ പുരുഷന്‍മാരെയും കേസില്‍ പ്രതിയാക്കിയതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദീലീപ് സംശയം പ്രകടിപ്പിച്ചു.

അതേസമയം, ആലപ്പുഴ സ്വദേശി സാഗറിനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സാക്ഷിയാണ് ഇയാള്‍. മൊഴി മാറ്റാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് സാഗറിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സാഗര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചത്. ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍.

Latest News

മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍...

More Articles Like This