പള്‍സര്‍ സുനി മാത്രം ജയിലിൽ !നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ജാമ്യം തേടി സുപ്രീംകോടതിയിലേക്ക്

Must Read

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ .മറ്റു പ്രതികൾ എല്ലാവർക്കും ജാമാണ് ലഭിച്ചു.താൻ മാത്രമാണ് വിചാരണ നടക്കാതെ ജയിലിൽ കഴിയുന്നതെന്നും സുനി .കേസില്‍ അടുത്തൊന്നും വിചാരണ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന് കാട്ടിയാണ് ജാമ്യം തേടിയത്. കേസിലെ നാലാം പ്രതി വി പി വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിന്റെ വിചാരണ നീണ്ടു പോവുകയാണെന്നും അഞ്ച് വര്‍ഷമായി ജയിലിലാണെന്നും ചൂണ്ടികാണിച്ചായിരുന്നു വിജീഷും ജാമ്യം തേടിയത്. ഈ വാദം അംഗീകരിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പള്‍സര്‍ സുനിക്കൊപ്പം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തയാളാണ് വിജീഷ്. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിക്കൊപ്പം വിജീഷും എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതിനിടെ, പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള വസ്ത്ര വില്‍പനശാലയായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനും ആയ സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

കേസിന്റെ വിചാരണ തീര്‍ക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ മൂന്ന് തവണ ഈ സമയ പരിധി നീട്ടി നല്‍കുകയുണ്ടായി. ഈ മാസം ഏപ്രില്‍ 15നുളളില്‍ കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ അന്വേഷണ സംഘം സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെടാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ വിചാരണ വീണ്ടും നീളും.

ഇക്കാര്യമാണ് പള്‍സര്‍ സുനി ജാമ്യത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിലവില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കിടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് അടക്കമുളളവര്‍ ജാമ്യം നേടി പുറത്തിറങ്ങി. കേസിലെ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതും പള്‍സര്‍ സുനിയുടെ ഹര്‍ജിയില്‍ പറയുന്നു

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This