നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്.കേസിൽ കുടുങ്ങേണ്ടിയിരുന്നത് കാവ്യ മാധവൻ! ദിലീപിലെത്തിച്ചത് ജയിലില്‍ നിന്നുള്ള കോള്‍

Must Read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ പങ്ക് ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖ പുറത്ത്. കേസിലെ വിഐപി ശരത്തും സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഒന്‍പതര മിനുട്ട് നീളുന്നതാണ് ഓഡിയോ. കാവ്യയുടെ പങ്കിനേ പറ്റി സുരാജ് ശരത്തിനോട് സംസാരിക്കുന്നതാണ് ശബ്ദ രേഖയില്‍ കേള്‍ക്കാനാവുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സൂരജ് പറയുന്നു. ‘കൂട്ടുകാര്‍ക്ക് തിരിച്ച് ‘പണി’ കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക.


ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം.’ ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നും സുരാജ് ശരത്തിനോട് പറയുന്നു.

ശബ്ദരേഖയില്‍ സൂരജ് പറയുന്നത് ഇങ്ങനെയാണ് :

വെറുതെ ആൾക്കാര് പറയുന്നത് കേട്ടുകൊണ്ട് ചേട്ടാ.. കേസിൽ വാലിഡായിട്ടുള്ള എവിഡൻസും പോയിന്റ്സും എല്ലാം നമ്മുടെ കൈയ്യിൽ വേണം. വളരെ സെൻസേഷണലായ കേസിൽ ഒരു ലോജികും ഇല്ലാതെ എന്നെയങ്ങ് വിട്ടേക്ക് എന്നെയങ്ങ് വിട്ടേക്ക് എന്നും പറഞ്ഞ് കൊടുത്താൽ അവരങ്ങ് വിടുമോ? ഇല്ല. അപ്പോൾ അതില് എന്തെങ്കിലും സ്ട്രോങ് സപ്പോർട്ടിങ് ഡോക്യുമെന്റ്സ് കൊടുക്കാതെ എന്നെയങ്ങ് ഒഴിവാക്കെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. സാധാരണക്കാരായ ആൾക്കാർ കേൾക്കുമ്പോ ചുമ്മാ ഇത് കേസ് വലിച്ചുനീട്ടാനുള്ള പരിപാടിയാണെന്ന് വിചാരിക്കും. കേസ് ട്രയലിന് പോകാതെ ഡിസ്ചാർജ് ഡിസ്ചാർജ് എന്ന് പറഞ്ഞ് നമ്മള് കേസ് ഡിലേയാക്കുന്നു എന്നു പറയും. ആരായാലും അങ്ങിനെയല്ലേ വിചാരിക്കൂ?.”

“എന്തായാലും പുള്ളിയുടെ ഒരു കാര്യം ശരിയാണ്, പെട്ടുപോയെന്ന് പറഞ്ഞാൽ മതിയല്ലോ. ഇത് ശരിക്കും പറഞ്ഞാൽ എന്റെ ശരത് ഭായീ ഇത് മറ്റവർക്ക് വെച്ചിരുന്ന സാധനമാണ്. ഞാനിത് മിനിഞ്ഞാന്ന് ഇരുന്ന് ഒരുപാട് ഇതൊക്കെ വായിച്ചതാണ്. കാവ്യയെ കുടുക്കാൻ അവരുടെ കൂട്ടുകാരികളെല്ലാം കൂടെ പണി കൊടുത്തപ്പോൾ, തിരിച്ച് ഇവൾക്കൊരു പണി കൊടുക്കണം എന്നും പറഞ്ഞ് കൊടുത്ത സാധനമാണ്. അതില് ചേട്ടന്റെ സംഭവമേയില്ല. ജയിലീന്ന് വന്ന കോളില്ലേ. അത് നാദിർഷ എടുത്തേന് ശേഷം മാത്രമാണ് കേസ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. കാവ്യയെ കുടുക്കാൻ വെച്ച സാധനത്തിൽ ചേട്ടൻ അങ്ങോട്ട് കേറി ഏറ്റുപിടിച്ചതാണ്.”

“ചേട്ടന് അങ്ങനെയൊന്ന് വേണമെന്നുണ്ടെങ്കിൽ ഡി സിനിമാസ് എന്നും പറഞ്ഞ്, എല്ലാവർക്കും കേറിയിറങ്ങി നടക്കാവുന്ന സ്ഥാപനം ചാലക്കുടിയിലുണ്ട്. ഗ്രാന്റ് പ്രൊഡക്ഷൻ ഓഫീസ് എറണാകുളത്ത് ഉണ്ട്. അനൂപ് താമസിക്കുന്നത് അവിടെ. ചേട്ടന് അവിടെയുണ്ടെന്ന് അറിയാം. ചേട്ടനെ കാണാൻ പോകാൻ ഒരു പാടുമില്ല. ഇത്രേം ഒഴിവാക്കിയിട്ട് എന്തുകൊണ്ട് ലക്ഷ്യയിൽ പോയി? അനൂപ് പറഞ്ഞത് കറക്ടാ. ഇത് കാവ്യയും ഇവരെല്ലാം കൂടെ കൂട്ടുകൂടി നടന്നിട്ട്, അവരെ കൂട്ടുകാരിയെയും വലിപ്പിച്ചിട്ട്, എനിക്കൊന്നൂല്ല എന്റെയങ്ങനെയാണെന്നൊക്കെ പറഞ്ഞിട്ട്, കെട്ടിക്കൊണ്ട് പോയപ്പോ ഇവർക്കൊക്കെ തോന്നിയ ഒരു വൈരാഗ്യം. കാവ്യക്കൊരു പണി കൊടുക്കണം എന്ന് വെച്ചതിലിതാണ്. പുള്ളി അതങ്ങോട്ട് സമ്മതിക്കാൻ പുള്ളിക്ക് വല്യ മടിയാ. അവരുടെ വിചാരമെന്താണ്, അവരെന്തോ വലിയ സംഭവമാണ് ഇത് ചേട്ടന്റെ സമയദോഷമാണെന്നാണ്”- എന്നും ശബ്ദരേഖയിൽ പറയുന്നു.

കേസിൽ തിങ്കളാഴ്ച തന്നെ കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസിൽ ഇനിയും കാര്യങ്ങൾ തെളിയിക്കപ്പെടാനുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ട നിലയിലാണ് അന്വേഷണ സംഘം. ഇതിന് ഈ ഓഡിയോ ക്ലിപ് സഹായമാകും.

നടിയെ ആക്രമിച്ച കേസ് മൂന്ന് ശബ്ദരേഖ കൂടി അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം. അഭിഭാഷകനായ സുരേഷ് മേനോൻ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടർ ഹൈദരാലിയും സൂരജും തമ്മിൽ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This