ഡബ്ലിൻ :അയർലണ്ട് ലെക്സ്ലിപ്പിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട എരുമേലി പമ്പ സ്വദേശി 35 വയസുള്ള അനീഷിനെയാണ് താമസിച്ചുകൊണ്ടിരുന്ന അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൗണ്ടി കിൽഡയറിലെ ഒരു നേഴ്‌സിങ് ഹോമിൽ നേഴ്‌സിങ് അസിസ്റ്റന്റ് ആയി ജോലി നോക്കുകയായിരുന്നു .
അതേ നേഴ്‌സിങ് ഹോമിൽ നേഴ്‌സായി ജോലി ചെയ്യുകയാണ് ചെങ്ങന്നൂർ സ്വദേശിയാണ് ഭാര്യ. അനീഷ് അയർലണ്ടിൽ എത്തിയിട്ട് വെറും ആറുമാസം മാത്രമേ ആയിട്ടുള്ളൂ.അഞ്ചുവയസ് പ്രായമുള്ള ഒരു മകളുണ്ട്.മദ്യപിച്ചുണ്ടായ കുടുംബ പ്രശ്നത്തെത്തുടർന്ന് ഭാര്യയും മകളും സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയപ്പോഴാണ് അനീഷ് ആത്മഹത്യ ചെയ്തത് എന്ന് ഗാർഡയുടെ പ്രാഥമിക അന്വോഷണത്തിലെ സൂചന.
ബോഡി പോസ്റ്റുമാർട്ടത്തിനും മറ്റു അന്വോഷണത്തിനുമായി ഹോസ്പിറ്റലിലേക്ക് മാറ്റി. പോലീസ് നടപടികൾക്ക് ശേഷം ബോഡി വിട്ടുകിട്ടിയാൽ നാട്ടിൽ നിന്നും ബന്ധുക്കളുടെ അനുവാദം കിട്ടിയാൽ ഹിന്ദു ആചാര പ്രകാരം അയർലണ്ടിൽ തന്നെ സംസ്കാരം നടത്തുമെന്നാണ് സൂചന.അനീഷിന് ഒരു സഹോദരൻ മാത്രമാണുള്ളത്.