കൊലക്കേസ് പ്രതിയായ ആർഎസ്എസ് നേതാവ് നിജിലിന് ഒളിത്താവളം കൊടുത്ത രേഷ്മയ്ക്ക് സസ്പെൻഷൻ

Must Read

കണ്ണൂർ: സിപിഐഎം പ്രവര്‍ത്തകന്‍ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയെ സംരക്ഷിച്ച അധ്യാപിക രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിന് ഒളിവിൽ കഴിയാൻ വീട് നൽകിയെന്ന കേസിനെ തുടർന്നാണ് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിന് ഒളിവിൽ കഴിയാൻ വീട് നൽകിയെന്ന കേസിനെ തുടർന്നാണ് സ്കൂളിൽ നിന്ന് അധികൃതർ സസ്പെൻഡ് ചെയ്തത്. ഇവിടുത്തെ ഇം​ഗ്ലീഷ് വിഭാ​ഗം മേധാവിയായിരുന്നു രേഷ്മ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വധക്കേസ് പ്രതിയാണെന്ന് അറിഞ്ഞാണ് നിജില്‍ ദാസിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിജില്‍ ദാസും രേഷ്മയും തമ്മില്‍ ഒരു വര്‍ഷത്തെ ബന്ധമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നിജിൽ കൊലക്കേസ്‌ പ്രതിയാണെന്ന കാര്യം അമൃത വിദ്യാലയത്തിലെ മീഡിയ കോഡിനേറ്റർ കൂടിയായ രേഷ്മയ്ക്ക്‌ മാധ്യമങ്ങളിലൂടെ നേരത്തെ അറിയാമായിരുന്നു.

എന്നിട്ടും നിജിൻ ദാസിനെ ഒളിവിൽ താമസിപ്പിച്ചത്‌ ഐപിസി 212 പ്രകാരം അഞ്ച്‌ വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച രേഷ്മ ഇപ്പോള്‍ അണ്ടലൂരിലെ വീട്ടിലാണുള്ളത്. സംഭവത്തെ തുടർന്ന് രേഷ്മയുടെ വീടിന് നേരെ രാത്രി ആക്രമണമുണ്ടായിരുന്നു.

ഒളിച്ചു താമസിക്കാന്‍ ഒരിടം വേണമെന്ന് വിഷുവിന് ശേഷമാണ് നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നിർമിച്ച പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് നിജിൽ ദാസിനെ ഒളിവിൽ താമസിപ്പിച്ചത്. സിപിഐഎം ശക്തികേന്ദ്രത്തിലാണ് ആര്‍എസ്എസ് തലശേരി ഗണ്ട് കാര്യവാഹക് ആയ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്.

ഈ മാസം 17 മുതൽ രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കിയതു കൂടാതെ ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തു. രാത്രിയും പകലുമായി ഇടയ്‌ക്കിടെ അധ്യാപിക നിജിൻ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ വരുന്നത്‌ നാട്ടുകാരും ശ്രദ്ധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വീടിന് ഇരുന്നൂറോളം മീറ്റർ മാറിയാണ് ഈ വീട്. ഹരിദാസനെ കൊന്ന കേസിൽ മുഖ്യപങ്കുവഹിച്ച നിജിൽ ദാസ് പലവീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് പാണ്ട്യാലമുക്കിലെ വീട്ടിലേക്കും എത്തിയത്.

കണ്ണൂർ ജില്ലയിലെ കൊലപാതക രാഷ്ട്രീയത്തിൽ പിടിയിലാവുന്ന ആദ്യത്തെ വനിതയാണ് പി രേഷ്മ. 22ന് പുലര്‍ച്ചെ നിജിന്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് സുഹൃത്തായ രേഷ്മയേയും അറസ്റ്റ് ചെയ്തത്. രേഷ്മയും നിജിൽ ദാസും പരിചയക്കാരായിരുന്നുവെന്നും ഇയാളുടെ ഓട്ടോയിലാണ് ഇവർ സ്കൂളിൽ പോയിരുന്നതെന്നും നേരത്തേ വ്യക്തമായിരുന്നു.

ഫെബ്രുവരി 21നായിരുന്നു പുലര്‍ച്ചെ മീന്‍പിടിത്തം കഴിഞ്ഞ് വരികയായിരുന്ന സിപിഐഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിലായിരുന്നു കൊലപാതകം. 20 ഓളം വെട്ടുകളേറ്റ ഹരിദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹരിദാസൻ വധക്കേസിൽ ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് ഉൾപ്പെടെ 13 പേർ നേരത്തെ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ എല്ലാ പ്രതികളും റിമാൻഡിലാണ്. കേസിൽ ഇനി രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. കൊലപാതകത്തിനുപയോഗിച്ച ആയുധവും വാഹനവും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ ലിജേഷും ബിജെപി സെക്രട്ടറി മൾട്ടി പ്രജിയും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This