ഗുണ്ടര്‍ട്ട്‌ ബംഗ്ലാവ്‌ ഇനി ഭാഷയുടെ കഥപറയും; ഇല്ലിക്കുന്നില്‍ മ്യൂസിയം തുറന്നു

Must Read

ഗുണ്ടര്‍ട്ട്‌ ബംഗ്ലാവ്‌ ഇനി ഭാഷയുടെ കഥപറയും; ഇല്ലിക്കുന്നില്‍ മ്യൂസിയം തുറന്നു

 

മലയാള ഭാഷയെയും സംസ്കാരത്തെയും സമ്ബന്നമാക്കിയ ഡോ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ അറിയപ്പെടാത്ത ജീവിതകഥയിലേക്ക് ഇനി നാടിന് യാത്രചെയ്യാം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ മലയാളം, ഇംഗ്ലീഷ് നിഘണ്ടുവിന് രൂപം നല്‍കിയ ചരിത്രകാരനും ഭാഷാപണ്ഡിതനുമായ ഡോ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍്റെ ജീവിതകഥ പറയുന്ന Gundert StoryTelling Museum തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ തുറന്നു.

2.21 കോടി വിനിയോ​ഗിച്ച്‌ പ്രവൃത്തി പൂര്‍ത്തിയാക്കിയ മ്യൂസിയം മന്ത്രി പി എ മുഹമ്മദ് റിയാസ് പൈതൃക നഗരിക്ക് സമര്‍പ്പിച്ചു. ​ആധുനിക രീതിയില്‍ സജീകരിച്ച ഗുണ്ടര്‍ട്ട് മ്യൂസിയം കേരളത്തിലെ ടൂറിസം സാധ്യത വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികളെയടക്കം ആകര്‍ഷിക്കാന്‍ ഗുണ്ടര്‍ട്ട് മ്യൂസിയത്തിന് സാധിക്കും. ചരിത്രത്തില്‍ നിറഞ്ഞുനിന്ന ഗുണ്ടര്‍ട്ടിന്റെ ജീവിത ചരിത്രം കാലത്തിന് മറച്ചുവയ്ക്കാന്‍ കഴിയില്ല- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ഗുണ്ടര്‍ട്ട് ചിത്രപഥങ്ങളും ജീവിതവും ഭാഷയും സാഹിത്യവും നിഘണ്ടു വ്യാകരണം, ഐതിഹാസിക രചനകള്‍, ഹെര്‍മന്‍ ലെെബ്രറി എന്നീ വിഭാ​ഗങ്ങളിലായി മഹാനായ വഴികാട്ടിയുടെ ജീവിതവും രചനകളും സംഭാവനകളും മ്യൂസിയത്തില്‍ വിവരിക്കുന്നുണ്ട്. പഴയ ബം​ഗ്ലാവിന്റെ തനിമ നിലനിര്‍ത്തിയാണ് മ്യൂസിയം രൂപകല്‍പ്പന ചെയ്തത്. ജര്‍മനിയിലെ സര്‍വകലാശാലകളുമായി ചേര്‍ന്ന് ഭാഷാ പഠനത്തിനും ​ഗവേഷണത്തിനും ഇവിടെ സൗകര്യമുണ്ടാകും.

എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി. കോഴിക്കോട് സിഎസ്‌ഐ മലബാര്‍ രൂപത ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടര്‍ വിശിഷ്ടാതിഥിയായി. ന​ഗരസഭാ ചെയര്‍മാന്‍ കെ എം ജമുനറാണി, സബ് കലക്ടര്‍ അനു കുമാരി, മജ്മ പ്രഷിത്ത് എന്നിവര്‍ സംസാരിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി പി ജയരാജന്‍ സ്വാ​ഗതവും വി ആര്‍ കൃഷ്ണ തേജ മെെലവരപ്പ് നന്ദിയും പറഞ്ഞു

Latest News

കുടുങ്ങുമോ മുഖ്യൻ ? മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്..

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തരപുരം വിജിലൻസ്...

More Articles Like This