ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്റെ പ​ക്ക​ലു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍.ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് ര​ണ്ടു ത​വ​ണ തു​റ​ന്നു !കോടതി വീഡിയോ പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റെന്ന് ദിലീപ്

Must Read

കൊച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് ര​ണ്ടു​ത​വ​ണ തു​റ​ക്ക​പ്പെ​ട്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.മാ​ത്ര​മ​ല്ല ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന ഫൊ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലില്ലെന്നും ഒരു ദിവസം പോലും തുടരന്വേഷണം നീട്ടരുതെന്നും നടൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടരന്വേഷണം നീട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കവെയാണ് ദിലീപിന്റെ പരാമർശം.നടിയെ ആക്രമിച്ച കേസിൽ കോടതി വീഡിയോ പരിശോധിച്ചതിൽ എന്താണ് തെറ്റെന്ന് നടൻ ദിലീപ്. അന്വേക്ഷണ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതിന് പിന്നിൽ പ്രോസിക്യൂഷനും അന്വേഷണ സംഘവുമാണെന്നും ദിലീപ് ആരോപിച്ചു.

കോ​ട​തി ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല​ട​ക്കം തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​കും. ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്റെ പ​ക്ക​ലു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.അ​തേ​സ​മ​യം, അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണെ​ന്ന വാ​ദം സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ര്‍​ത്തി​ച്ചു.

അ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ല. കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ന്നും അ​തി​ജീ​വി​ത ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി ന​ല്‍​കി.കേസിൽ തന്റെ അഭിഭാഷകരെയും പ്രതിയാക്കാനാണ് ശ്രമിക്കുന്നത്.

ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനും ശ്രമമുണ്ടെന്ന് ദിലീപ് ആരോപിച്ചു. 2022 ഫെബ്രുവരി വരെ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയത് പ്രോസിക്യൂഷൻ അറിഞ്ഞിരുന്നില്ലേ. മൂന്ന് വർഷത്തിന് ശേഷമാണ് പ്രോസിക്യൂഷൻ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും, അഭിഭാഷകന്റെ നോട്ടാണ് ദൃശ്യത്തിന്റെ വിവരണമെന്നാണ് പൊലീസ് പറയുന്നതെന്നും നടൻ ചൂണ്ടിക്കാണിച്ചു. വിചാരണ ഒഴിവാക്കാനാണ് ഡി വൈ എസ് പി ബൈജു പൗലോസിന്‍റെ ശ്രമമെന്നും ദിലീപ് ആരോപിച്ചു.

എന്നാൽ ദിലീപിൻ്റെ വാദങ്ങൾ കളവാണെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ദിലീപ് അടിസ്ഥാനമില്ലാത്ത വാദങ്ങളാണ് ഉന്നയിക്കുന്നത്. ദിലീപിന്റെ ഫോണുകളിൽ നിന്ന് ഡാറ്റ തിരിച്ചെടുക്കേണ്ടതുണ്ട്. കൂടാതെ ഡോക്യുമെന്റ്സും, വോയ്സ് ക്ലിപ്സ് എന്നിവ വേറെയും ഉണ്ട്. ആയിരക്കണക്കിന് ഫോട്ടോസ്, വീഡിയോസ് എന്നിവയും ഇതിൽ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമപരമായി ആണ് കോടതിയെ സമീപിച്ചതും സമയം കൂട്ടി ചോദിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This