പശതേച്ചൊട്ടിച്ച് റോഡുണ്ടാക്കുന്നവരുടെ ഉപദേശം വേണ്ട: വി.മുരളീധരൻ

Must Read

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പണിയുന്ന പാലങ്ങൾ ദിവസങ്ങൾക്കകം തകർന്നു വീഴുമ്പോൾ ഉണ്ടാകുന്ന ജാള്യത തീർക്കാനാണ് മന്ത്രി കേന്ദ്രത്തിന്റെയും ദേശീയ പാതയുടെയും മെക്കിട്ടു കയറുന്നതെന്ന് വി.മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയപാത പരിപാലനത്തിൽ അഭിപ്രായം പറയും മുൻപ് പശ തേച്ചാണോ റോഡ് നിർമാണം എന്ന് ഹൈക്കോടതി വിമർശിച്ച PWD റോഡുകൾ മന്ത്രി കാണണം. വിമാന യാത്ര ഒഴിവാക്കി ഇടക്കൊക്കെ റോഡിലൂടെ യാത്ര ചെയ്താൽ തിരുവനന്തപുരവും കൊച്ചിയും അടക്കമുള്ള നഗരങ്ങളിൽ പി.ഡബ്ല്യു.ഡി റോഡുകളുടെ സ്ഥിതി എന്താണെന്ന് അറിയാൻ ആകുമെന്നും സാധാരണക്കാരൻ എത്രമാത്രം ബുദ്ധിമുട്ട് സഹിക്കുന്നുവെന്നത് മനസിലാകുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയെ വിമർശിച്ചാൽ പി.ഡബ്ല്യു.ഡി റോഡുകളുടെ അവസ്ഥയെ കുറിച്ച് ജനം മറന്നുപോകുമെന്ന് കരുതുന്നുണ്ടെങ്കിൽ വെറുതെയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കൂളിമാട് പാലം ക്രമക്കേടിൽ വീഴ്ച വരുത്തിയവരെ സംരക്ഷിച്ച നിലപാട് ആണ് മന്ത്രിയുടെ വകുപ്പ് കൈക്കൊണ്ടത്. ദേശീയ പാതയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അത് പരിഹരിക്കും.
മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനങ്ങളുടെയത്ര കുഴി ദേശീയ പാതയിൽ ഇല്ലെന്ന് വി.മുരളീധരൻ പരിഹസിച്ചു. സ്വർണക്കടത്ത് ആരോപണം വന്നപ്പോഴാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത്.

പ്രതികരണം ചോദിക്കുമ്പോൾ മുഖ്യമന്ത്രിയെപ്പോലെ മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറയുന്ന ശീലം തനിക്ക് ഇല്ലെന്നും മന്ത്രി പറഞ്ഞു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This