ഗെലോട്ടിനെ കാണാൻ സോണിയ അനുമതി നൽകിയില്ല!അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ്‍വിജയ സിം​ഗും മത്സരിച്ചേക്കും.അശോക് ഗെലോട്ടാണോ ശശി തരൂർ ആണോ?’

Must Read

ന്യൂഡൽഹി: വെറും രണ്ട് സംസ്ഥാനത്ത് മാത്രം ഭരണമുള്ള കോൺഗ്രസ് അതും വലിച്ചെറിയുകയാണ് കോൺഗ്രസ് പ്രസിഡന്റ ആകാൻ മുതിർന്ന നേതാക്കൾക്ക് ഒട്ടും താല്പര്യം ഇല്ല .കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നൽകി മുതിർന്ന നേതാവ് ദിഗ്‍വിജയ സിംഗ്. ശശി തരൂർ മത്സരിക്കുന്നു എന്ന് ഏകദേശം ഉറപ്പായിയിരിക്കുകയാണ്.ഗാന്ധി കുടുംബത്തിന്റെ പിന്തുണ ആർക്ക് എന്നത് എല്ലാവരും ഉറ്റു നോക്കുകയാണ് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധ്യക്ഷസ്ഥാനത്തേക്ക് ശശിതരൂർ മത്സരിക്കുമെന്ന് ഉറപ്പായി. അശോക് ഗെഹ്ലോട്ടിനും ശശി തരൂരിനുമൊപ്പം ദിഗ്‍വിജയ സിംഗും രംഗത്തെത്തിയാൽ മത്സരം കടുത്തതാവും.രാജസ്ഥാനിലെ വിമതനീക്കമാണ് ​ഗെലോട്ടിന് തിരിച്ചടിയായത്. ഒരാൾക്ക് ഒരു പദവി’എന്നത് രാജസ്ഥാനിലെ ഉദയ്പൂരിൽ ഈയിടെ നടന്ന നേതൃയോഗത്തിൽ തീരുമാനമായെങ്കിലും ‘തനിക്ക് ഒന്നല്ല, മൂന്നു പദവികൾ കൈകാര്യം ചെയ്യാൻ കഴിയും’എന്ന് ബുധനാഴ്ച ഗെഹ്ലോട്ട് പ്രസ്താവിച്ചിരുന്നു.

അധ്യക്ഷ തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസിൽ സമവായ ശ്രമങ്ങൾ തുടരുന്നു. അശോക് ഗെലോട്ട് ഇപ്പോഴും പരിഗണനയിലുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മുതിർന്ന നേതാകൾ അശോക് ഗെലോട്ടുമായി ചർച്ച നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ ഗെലോട്ട് മുഖ്യമന്ത്രി പദം രാജിവെക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് സോണിയ ഗാന്ധി. അടുത്ത നേതാക്കളോട് സോണിയ ഇക്കാര്യം വ്യക്തമാക്കി.

അതിനിടെ, സോണിയ ഗാന്ധി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദില്ലിയിൽ എത്താനിരിക്കെയായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് അധ്യക്ഷനായി 30 വരെ കാത്തിരിക്കൂവെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം എ കെ ആന്‍റണി മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസിന് കാലഘട്ടത്തിന് ആവശ്യമായ അധ്യക്ഷനെ കിട്ടുമെന്നും ശശി തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അശോക് ഗെലോട്ടാണോ ശശി തരൂർ ആണോ?’ എന്ന ചോദ്യത്തിന് മറുപടിയായാണ് താനും മത്സരിച്ചേക്കുമെന്ന് ദിഗ്‍വിജയ സിംഗ് പ്രതികരിച്ചത്. ‘നമുക്ക് കാണാം. മത്സരിക്കാനുള്ള സാധ്യത ഞാനും എഴുതിത്തള്ളുന്നില്ല. എന്തുകൊണ്ട് നിങ്ങൾ എന്നെ പുറത്തുനിർത്താൻ ആഗ്രഹിക്കുന്നു? എല്ലാവർക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. 30-ാം തീയതി വൈകീട്ട് നിങ്ങൾക്ക് അതിന്റെ ഉത്തരം കിട്ടും’ -എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദിഗ്‍വിജയ സിങ് പറഞ്ഞു.

ഈ മാസം 30ന് അദ്ദേഹം നാമനിർദ്ദേശ പത്രിക നൽകുമെന്നാണ് വിവരം. ഇന്ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചെത്തും. രാജസ്ഥാൻ പ്രതിസന്ധിക്ക് പിന്നാലെ അശോക് ഗെലോട്ടിനോട് നേത്യത്വത്തിന് താൽപര്യം കുറഞ്ഞതോടെയാണ് പുതിയ പേരുകൾ ഉയർന്ന് തുടങ്ങിയത്. ദിഗ്‍വിജയ സിംഗിനൊപ്പം മല്ലികാർജുൻ ഖാർ​ഗെ, കെ സി വേണു​ഗോപാൽ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരി​ഗണിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ഇന്ന് രാത്രി ഡൽഹിയിലെത്തുമെന്നും രണ്ട് ദിവസത്തിനകം നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കായി കേരളത്തിലെത്തിയ സിംഗ്, ഇക്കാര്യം ഗാന്ധിമാരുമായി ചർച്ച ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. നേരത്തെ മത്സരിക്കുമെന്ന സൂചന എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദിഗ്‍വിജയ സിംഗ് പ്രകടമാക്കിയിരുന്നു.

ഇരട്ട പദവിക്കായി വാദിച്ചതും പിന്നാലെ സച്ചിനെ മുഖ്യ മന്ത്രിയാക്കുന്നതിനെതിരെ ഉയർന്ന കലാപവുമെല്ലാം ഗെലോട്ടിലുള്ള ഹൈക്കമാൻഡിന്റെ വിശ്വാസത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആൻറണിയും ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരം ഡൽഹിയിലെത്തിയിരുന്നു. രാജസ്ഥാനിൽ പ്രതിസന്ധികൾക്ക് പിന്നാലെ ഗലോട്ടും ഡൽഹിയിൽ എത്തിയിരുന്നു.

ഗെലോട്ടിനെ കാണാൻ സോണിയ ഗാന്ധി ഇനിയും സമയം അനുവദിച്ചിട്ടില്ല എന്നാണ് സൂചന. ഉച്ചയ്ക്ക് മന്ത്രിമാരുമായി ഗെലോട്ട് ചർച്ച നടത്തിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാന്‍റ് നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അടുത്ത നടപടികള്‍ ആലോചിക്കുകയാണ് ഹൈക്കമാന്‍റ് എന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ദിഗ്‍വിജയ സിംഗിന്റെ പേരും ഉയർന്ന് കേൾക്കുന്നത്.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This