തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ എവിടെയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ദോസ് എവിടെയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വി ഡി സതീശന്‍.കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നിലപാട് പറഞ്ഞിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു .അക്കാര്യത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാട് ഉണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നിലപാട് പറഞ്ഞിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.രണ്ടാമതൊരു വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം പാര്‍ട്ടി തുടര്‍ നടപടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
അതേസമയം ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. 307, 354 ബി വകുപ്പുകള്‍ എംഎല്‍എക്കെതിരെ ചുമത്തി. പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയായ യുവതി മൊഴി നല്‍കിയിരുന്നു. കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നല്‍കിയത്.
അതിനിടെ ഒളിവില്‍ കഴിയുന്ന എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണസംഘം നടത്തുന്നുണ്ട്. ഇന്നലെ പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. എല്‍ദോസ് ഉപയോഗിച്ച മദ്യക്കുപ്പികളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.