സുധാകരൻ കോൺഗ്രസിന് ബാധ്യതയാകുന്നു !ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിയാക്കി,വർഗീയതയോട് സന്ധി ചെയ്തു! വീണ്ടും വിവാദ പരാമർശവുമായി കെ സുധാകരൻ

Must Read

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോൺഗ്രസ് പാർട്ടിക്ക് തലവേദനയാകുന്നു. കേരളത്തിലെ കോൺഗ്രസിനെ മാത്രമല്ല ദേശീയ കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള വിവാദ പ്രസ്താവനകൾ തുടരുകയാണ് . നെഹ്‌റുവിനെതിരായ കെ സുധാകരന്റെ പരാമർശമാണ് വിവാദത്തിലായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവാഹർലാൽ നെഹ്‌റു തയ്യാറായി. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. കണ്ണൂരിൽ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസിൽ വച്ചായിരുന്നു വിവാദ പരാമർശം.

നെഹ്‌റുവിന്റെ ആദ്യ മന്ത്രിസഭയിൽ അദ്ദേഹം ആർഎസ്എസ് നേതാക്കൾക്ക് പ്രാധാന്യം കൊടുത്തു. ആർഎസ്എസുകാരനല്ലാത്ത അംബേദ്‌കറിനും പ്രാധാന്യം കൊടുത്തു. പ്രതിപക്ഷ നിരയിൽ പ്രതിപക്ഷ നേതൃസ്ഥാനമെന്ന പദവി ഭണഘടനാപരമായി നൽകാൻ കഴിയുകയില്ലെങ്കിലും സിപിഐഎം നേതാവായ എ കെ ജിക്ക് അത് നൽകി എന്നിങ്ങനെയാണ് സുധാകരൻ പറഞ്ഞത്.

പക്ഷെ അതിനിടയിൽ അനവസരത്തിൽ അനുചിതമായ പരാമർശങ്ങൾ കയറിക്കൂടി. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. അദ്ദേഹം ആർഎസ്എസുകാരനായിരുന്നു. നെഹ്‌റുവിന്റെ ഉന്നതമായ ജനാധിപത്യ ബോധമായിരുന്നു. വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവാഹർലാൽ നെഹ്‌റു തയ്യാറായി തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This