ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ആരോഗ്യനില ഏറെ മെച്ചപ്പെട്ടുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, മുന്‍ മന്ത്രി കെ.സി.ജോസഫ്, ബെന്നി ബഹനാൻ എംപി എന്നിവര്‍ സന്ദര്‍ശിച്ചു.സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നേരത്ത ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുകയാനിന്ന ആരോപണം ഉയർന്നിരുന്നു . സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒടുവില്‍ കുടുംബം തന്നെ പ്രതികരിച്ചിരുന്നു .വാര്‍ത്തകളൊക്കെ അടിസ്ഥാനമില്ലാത്തതാണെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. മക്കള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളെയും ചാണ്ടി ഉമ്മന്‍ തള്ളി കളയുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു. വീട്ടില്‍ നിന്നാണ് അപ്പയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നത്.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഉമ്മന്‍ ചാണ്ടി സജീവമായിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു. ആ സമയത്തൊക്കെ ആരോഗ്യ സ്ഥിതി എങ്ങനെയായിരുന്നുവോ അതേ അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. രാജഗിരി ആശുപത്രിയില്‍ പരിശോധനകളെല്ലാം നടത്തിയിരുന്നു.അതെല്ലാം ഭയപ്പെടുത്തുന്നതല്ല. കുടുംബത്തിനെല്ലാം തൃപ്തി നല്‍കുന്നതാണ്. മുന്‍ മുഖ്യമന്ത്രിയെന്ന നിലയിലും നേതാവെന്ന നിലയിലും കേരളീയര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യ നില സുഖകരമാണോ എന്നറിയാന്‍ താല്‍പര്യമുണ്ടാകും. അതാണ് പ്രതികരിക്കാന്‍ കാരണം എഐസിസി നേതൃത്വത്തെ നിലവിലെ ആരോഗ്യ സ്ഥിതി അറിയിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതിനു ശേഷം ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചെത്തിയിരുന്നു .മൂന്നു ദിവസം വിശ്രമിച്ചശേഷം ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് 17ന് നാട്ടിൽ എത്തിയിരുന്നു .