മുസ്ലീം ജനസംഖ്യ കുതിച്ചുയരുന്നു..ലോകത്ത് ക്രിസ്ത്യാനികൾ ന്യൂനപക്ഷമാകുന്നു.ക്രിസ്ത്യാനികൾ ഇംഗ്ലണ്ടിലും വെയിൽസിലും ന്യൂനപക്ഷമായി. മതമില്ലാത്തവരും കൂടിയെന്ന് സെൻസസ് റിപ്പോർട്ട്

Must Read

ലണ്ടൻ : ലോകത്ത് കൃസ്ത്യാനികൾ ന്യുനപക്ഷമാകുന്നു.2050 ആകുമ്പോഴേക്കും ലോകത്ത് ക്രിസ്ത്യാനികളെ പിന്തള്ളി മുസ്ലിം ഒന്നാമതാകുമെന്ന് പുതിയ റിപ്പോർട്ട്. ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികൾ ന്യൂനപക്ഷമായെന്ന് സെൻസസ് റിപ്പോർട്ട്. 2021ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസികളുടെ എണ്ണത്തില്‍ 55 ലക്ഷം (ഏകദേശം 17%) കുറവും ഇസ്ലാം മതം പിന്തുടരുന്നവരുടെ എണ്ണത്തില്‍ 12 ലക്ഷം (43%) വര്‍ദ്ധനവും ഉണ്ടായതായി സെന്‍സസില്‍ പറയുന്നു. രാജ്യത്തെ മുസ്ലീം ജനസംഖ്യ ഏകദേശം 39 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശതമാനാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ക്രിസ്ത്യാനികളുടെ എണ്ണം 13.1 ശതമാനം കുറയുകയും ഇസ്ലാം മതവിശ്വാസികളുടെ എണ്ണം 1.7 ശതമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം ജനത 4.9 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി. ഹിന്ദുക്കളുടെ എണ്ണത്തിൽ ചെറിയ വർധന രേഖപ്പെടുത്തി 1.5 ശതമാനം 1.7 ശതമാനം ആയി

എന്നാല്‍ ഇതാദ്യമായാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത്. ആകെ ജനസംഖ്യയുടെ പകുതിയില്‍ താഴെ മാത്രമാണ് ഈ രണ്ട് പ്രദേശത്തെയും ക്രിസ്ത്യന്‍ ജനതയുടെ എണ്ണം.

അതേസമയം 2.22 കോടി ജനങ്ങളില്‍ 37.2 ശതമാനം പേരാണ് ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നതെന്നും സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യന്‍ മതവിഭാഗം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകൾ ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. അതിനര്‍ത്ഥം കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തിലെ അനുപാതം 14.8 ശതമാനത്തില്‍ നിന്ന് 22 ശതമാനത്തിലേക്ക് ഉയർന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. അതില്‍ പ്രധാനമാണ് യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ കോട്രല്‍ നടത്തിയ നിരീക്ഷണം. സെന്‍സസ് റിപ്പോര്‍ട്ട് തങ്ങള്‍ക്ക് മുന്നില്‍ ഒരു വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ക്രിസ്തുമതത്തെ ലോകത്തെമ്പാടും അറിയപ്പെടുന്ന രീതിയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തം ഊര്‍ജിതമാക്കുക എന്ന ഉത്തരവാദിത്തം കൂടി തങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഈ സെന്‍സസ് ഫലങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, രാജ്യത്തിനകത്ത് നിന്നു തന്നെയുള്ള ജനസംഖ്യയില്‍ എത്രമാത്രം വൈരുദ്ധ്യങ്ങള്‍ കടന്നുകൂടിയിട്ടുണ്ട് എന്നതാണ്. മതേതര ജനസംഖ്യയുടെ കാര്യത്തിലും മുന്നില്‍ തന്നെയാണ് രാജ്യം’ ഹ്യൂമനിസ്റ്റ് യുകെയുടെ ചീഫ് എക്സിക്യുട്ടീവ് ആന്‍ഡ്രൂ കോപ്സണ്‍ പറഞ്ഞു.

അതേസമയം ഗാര്‍ഡിയന്‍ നടത്തിയ വിശകലനത്തിന്റെ ചില റിപ്പോര്‍ട്ടുകളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. അത് അനുസരിച്ച് വംശീയ ന്യൂനപക്ഷങ്ങളുടെ അനുപാതം കൂടുതലുള്ള ചില പ്രദേശങ്ങളില്‍ മതപരമായ വിശ്വാസങ്ങളും കൂടുതലാണ്. എന്നാല്‍ വെള്ളക്കാർ കൂടുതലുള്ള പ്രദേശത്ത് ഒരു മതത്തിലും വിശ്വസിക്കാത്ത ധാരാളം ആളുകളും ജീവിക്കുന്നുണ്ട്. തെക്കന്‍ വെയില്‍സിലെ കേര്‍ഫിലി, ബ്ലെനൗ ഗ്വെന്റ്, റോണ്ട സൈനോണ്‍ ടാഫ്, ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ്, നോര്‍വിച്ച് എന്നിവയാണ് ഒരു മതത്തിലും വിശ്വാസമില്ലാത്ത ജനങ്ങള്‍ കൂടുതലായുള്ല പ്രദേശങ്ങൾ.

ഏകദേശം 11 പ്രദേശങ്ങളിലാണ് ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം കൂടുതലുള്ളത്. ബ്രിസ്റ്റോള്‍, ഈസ്റ്റ് സസെക്‌സിലെ ഹേസ്റ്റിംഗ്‌സ്, നോട്ടിംഗ്ഹാംഷെയറിലെ ആഷ്ഫീല്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഈ സവിശേഷത. ഇവിടെ താരതമ്യേന കുറഞ്ഞ വംശീയ ന്യൂനപക്ഷമാണുള്ളത്.

ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം ഏറ്റവും കുറവുള്ളത് ഹാരോ, റെഡ്ബ്രിഡ്ജ്, സ്ലോ എന്നിവിടങ്ങളിലാണ്. 2021 മാര്‍ച്ച് 21 ന് നടന്ന ഒരു സ്‌നാപ്പ്‌ഷോട്ട് സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് സര്‍വ്വേയില്‍ പങ്കെടുത്ത 60 ദശലക്ഷത്തോളം വരുന്ന ജനങ്ങളുടെ വിവരങ്ങള്‍ പഠനവിധേയമാക്കിയിരുന്നു. രാജ്യത്തെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (ഒഎന്‍എസ് ) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം വാര്‍ദ്ധക്യം, പ്രത്യുല്‍പാദനക്ഷമത, മരണനിരക്ക്, കുടിയേറ്റം എന്നിവയിലുണ്ടായ മാറ്റങ്ങളാകാം രാജ്യങ്ങളുടെ മതപരമായ മാറ്റത്തിന് കാരണമെന്നാണ് പറയുന്നത്.

അതേസമയം രണ്ട് രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങൾ പ്രകാരം, ജനസംഖ്യയുടെ 81.7 ശതമാനവും വെള്ളക്കാരാണ്. ബ്രിട്ടീഷുകാരല്ലാത്തവര്‍ ഉള്‍പ്പെടെയുള്ളവർ അടങ്ങിയതാണ് ഈ കണക്ക്. അതായത് 2011ല്‍ 86% ആയിരുന്നതില്‍ നിന്ന് കുറവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്. ഈ കണക്കുകള്‍ പ്രകാരം ഏകദേശം 9.3% പേർ ഏഷ്യന്‍ ബ്രിട്ടീഷുകാരാണ്. മുമ്പ് 7.5% ആയിരുന്ന ഈ വിഭാഗത്തില്‍ നേരിയ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 2.5% ആണ് കറുത്ത വംശജര്‍, ബ്ലാക്ക് ബ്രിട്ടീഷ്, ബ്ലാക്ക് വെല്‍ഷ്, കരീബിയന്‍- ആഫ്രിക്കന്‍, ആഫ്രിക്കന്‍ എന്നിവരുൾപ്പെടുന്നതാണ് ഈ വിഭാഗം. പിന്നീട് വരുന്ന 1.8% പേർ മറ്റ് വംശീയ വിഭാഗങ്ങളിൽപ്പെടുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒഎന്‍എസ് ഡേറ്റ അനുസരിച്ച് ലെസ്റ്ററിലെ 59.1 ശതമാനം ജനങ്ങളും വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 1991 ലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ വലിയൊരു മാറ്റമാണിത് കാണിക്കുന്നത്. അന്ന് നഗരങ്ങളിലെ കറുത്ത വർഗക്കാരും ന്യൂനപക്ഷ വംശജരും വെറും നാലിലൊന്ന് ശതമാനം മാത്രമായിരുന്ന സ്ഥിതിയില്‍ നിന്നാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്.

20 വര്‍ഷം മുമ്പ് 10-ല്‍ ഏഴുപേരും വെള്ളക്കാരായിരുന്ന യുകെയിലെ രണ്ടാമത്തെ വലിയ നഗരമായ ലൂട്ടണിലും (54.8%), ബിര്‍മിംഗ്ഹാമിലും (51.4%) ഇന്ന് ജനസംഖ്യയുടെ പകുതിയിലധികവും ന്യൂനപക്ഷ വംശീയ ജനങ്ങളാണ്.

ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നതിന്റെ ഭാഗമായി ആണ് ഈ മാറ്റത്തെ കാണേണ്ടത്,’ എന്നാണ് സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ വ്രോത്ത്-സ്മിത്തിന്റെ അഭിപ്രായം. എന്നാല്‍ വര്‍ധിച്ചുവരുന്ന വംശീയ വൈവിധ്യങ്ങള്‍ക്കിടയിലും ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള പത്ത് പേരെ എടുത്താല്‍ അതില്‍ 9 പേരും ഇപ്പോഴും യുകെ ഐഡന്റിറ്റിയുടെ ഭാഗമായി തന്നെയാണ് തിരിച്ചറിയപ്പെടുന്നത്.

അതേസമയം സമീപ വര്‍ഷങ്ങളില്‍ എല്ലാ വംശീയ ന്യൂനപക്ഷ വിഭാഗങ്ങളും വിദ്യാഭ്യാസം നേടുന്നതില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടേത് ഒരു ക്രിസ്റ്റ്യന്‍ രാജ്യമല്ല എന്നതിന് തെളിവാണ് ഈ വിവരങ്ങള്‍ എന്നാണ് നാഷണല്‍ സെക്കുലര്‍ സൊസൈറ്റി തലവന്‍ സ്റ്റീഫന്‍ ഇവാന്‍സ് പറയുന്നത്. സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് ക്രിസ്തുമതത്തില്‍ നിന്ന്, അതായത് എല്ലാത്തരം മതത്തില്‍ നിന്നും അകന്നുപോയ ഒരു ജനസംഖ്യയുടെ ചിത്രമാണ് നല്‍കുന്നത്.

ആളുകളോട് അവർചര്‍ച്ച് ഓഫ് ഇംഗ്ലണ്ടാണോ കത്തോലിക്കരാണോഅല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗമാണോ എന്ന് സെന്‍സസില്‍ ചോദിച്ചിട്ടില്ല. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്ഥാപിതമായ ആംഗ്ലിക്കന്‍ പള്ളികള്‍ക്ക് കീഴിലുള്ള സഭകള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയാണ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം മതത്തിന്റെ തകര്‍ച്ച എന്നത് ‘മൂല്യങ്ങളുടെ അഭാവത്തിന്’ തുല്യമാണെന്ന് ആളുകള്‍ കരുതരുതെന്ന് ഹ്യൂമനിസ്റ്റ് യുകെയുടെ പ്രസിഡന്റായ ഡോ. ആദം റഥര്‍ഫോര്‍ഡിന്റെ പറഞ്ഞു. മുമ്പത്തെക്കാളും മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This