പാലാ :കോൺഗ്രസ് നേതാവ് ശശി തരൂർ കേരളത്തിൽ ഇവിടെ ചെന്നാലും വലിയ ജനപിന്തുണ ലഭിക്കുന്നതിൽ കോൺഗ്രസിൽ ജനകീയരല്ലാത്ത അധികാരം മാത്രം കൊതിക്കുന്ന നേതാക്കൾക്ക് അസ്വസ്ഥത . കോട്ടയത്തെ ഇളക്കി മറിച്ച് യൂത്ത് കോൺഗ്രസ് പരിപാടിയിൽ ചെന്നിത്തലയും വിടി സതീശനും അസ്വസ്ഥരാണ് .അതേസമയം പാർട്ടിയിൽ അച്ചടക്കം പാലിച്ചുകൊണ്ട് തരൂർ മുന്നോട്ട് പോവുകയാണ്
പ്രതീക്ഷയുടെ രാഷ്ട്രീയമാണ് ഇനി വേണ്ടതെന്നും കേരളത്തിലെ യുവാക്കൾ കൂട്ടമായി വിദേശത്തേക്കു പോകുന്നത് തടയാൻ കൂടുതൽ വ്യവസായങ്ങളും കൂടുതൽ ജോലി സാധ്യതകളും ഉണ്ടാകണമെന്നും ശശി തരൂർ എം.പി. പാലായിൽ പ്രഫ.കെ.എം ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളം വൻ കടക്കെണിയിലാണ്. അഭ്യസ്തവിദ്യരായ യുവാക്കൾക്കു പോലും ഇവിടെ നിൽക്കാൻ കഴിയുന്നില്ല. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. സമൂഹിക വളർച്ചാ അളവുകോലുകളിൽ എല്ലാ മേഖലയിലും കേരളം അമേരിക്കയോട് പോലും കിടപിടിക്കും. പക്ഷേ പ്രതിശീർഷ വരുമാനത്തിൽ നമ്മളേക്കാൾ പതിനെട്ടു മടങ്ങെങ്കിലും അമേരിക്ക മുൻപിലാണ്. ഹർത്താലും അനാവശ്യ സമരങ്ങളും നടത്തിയാൽ കേരളം വികസിക്കില്ല. അമേരിക്കയിൽ മൂന്നുദിവസം കൊണ്ട് വ്യവസായം തുടങ്ങാം എന്നാണ് പഠനങ്ങൾ. ഇന്ത്യയിൽ 118 ദിവസം വേണം. കേരളത്തിൽ കുറഞ്ഞത് 214 ദിവസമെങ്കിലും വേണം. ഈ അവസ്ഥ മാറണം: ശശി തരൂർ പറഞ്ഞു.
എംജി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ.സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ സ്വപ്ന മുഖ്യമന്ത്രിയായാണ് തരൂരിനെ എല്ലാവരും കാണുന്നതെന്ന് സിറിയക് തോമസ് പറഞ്ഞപ്പോൾ സദസ്സിൽ നിറഞ്ഞ കരഘോഷം മുഴങ്ങി. ബുദ്ധിയും വിവരവും കൂടിപ്പോയതിന്റെ പേരിൽ പ്രഫ.കെ.എം ചാണ്ടിക്ക് സ്വന്തം പാർട്ടിയിൽ നിന്നേറ്റ പീഡനങ്ങൾ ഓർമിപ്പിക്കാൻ കൂടിയാണ് തരൂരിനെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്. തരൂർ നിയമസഭയിലേക്കു മത്സരിക്കുകയാണെങ്കിൽ പാലായും പൂഞ്ഞാറും പരിഗണിക്കാമെന്നു സിറിയക് തോമസ് പറഞ്ഞതും സദസ്സ് കയ്യടികളോടെയാണ് സ്വീകരിച്ചത്.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സന്ദേശം ചാക്കോ തോമസ് വായിച്ചു. മാണി സി.കാപ്പൻ എംഎൽഎ, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി തോമസ്, മുൻ എംപി വക്കച്ചൻ മറ്റത്തിൽ, യുഡിഎഫ് ജില്ലാ കൺവീനർ സജി മഞ്ഞക്കടമ്പിൽ, പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് മോഹൻരാജ്, കെ.സി ജോസഫ്, കെ.സി തോമസ്, തോമസ് കൂമ്പുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രളയം വന്നപ്പോൾ മൽസ്യ തൊഴിലാളികളെ ഉപയോഗിച്ചവർ ഇപ്പോൾ അവരെ മറക്കുന്നത് ഉണ്ട ചോറിൽ തെമ്മാടിത്വമാണ്.മന്ത്രി മുഹമ്മദ് റിയാസും മന്ത്രി എംബി രാജേഷും ഒരു തരത്തിലും ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലാത്ത തരത്തിൽ പക്ഷം പിടിച്ച് സംസാരിക്കുന്നതും വൈദികരെ ആക്സെപിക്കുന്നതും ഒരു പക്ഷെ പിണറായി വിജയനെ താഴയിറക്കാനുള്ള വിഭാഗീയത ആയിരിക്കും .
ഒരു വിഷയം രമ്യമായി പരിഹരിക്കാൻ ശ്രമിക്കാതെ ആളിക്കത്തിക്കുന്ന ഇവർ ജനങ്ങളെ ഭരിക്കുന്നത് കോൺഗ്രസിന്റെ കഴിവുകേടുകൊണ്ടാണ് .അല്ലാതെ ഇവരുടെ യോഗ്യത കൊണ്ടല്ല എന്നതാണ് സത്യം.മന്ത്രി അബ്ദുൽ റഹ്‌മാൻ ‘രാജ്യദ്രോഹികൾ എന്നാണു മൽസ്യ തൊഴിലാളികളെ വിളിച്ചത് .സമരം ചെയ്യുന്ന സഖാക്കൾ എല്ലാവരും രാജ്യദ്രോഹികൾ ആണോ എന്ന് കൂടി മരുമോൻ മന്ത്രിയും കൂട്ടർ ചലിക്കും മന്ത്രിയും വ്യക്തമാക്കണം .
അതേസമയം ജില്ലാ കോൺഗ്രസ് കമ്മറ്റിയെ അറിയിക്കാതെ ജില്ലയിൽ പരിപാടിക്കെത്തിയ ശശി തരൂരിനെതിരെ പരാതി നൽകുമെന്നും നാട്ടകം സുരേഷ് ആവർത്തിച്ചു.ആർക്കെതിരെയും അച്ചടക്ക നടപടി എടുപ്പിക്കുകയല്ല തന്റെ ലക്ഷ്യം. സംഘടന കീഴ്വഴക്കങ്ങളിൽ നേതൃത്വം വ്യക്തത വരുത്തുകയാണ് തന്റെ ലക്ഷ്യം. വിവാദങ്ങൾ ഇന്നലെ തന്നെ അവസാനിച്ചു എന്നും സുരേഷ് വ്യക്തമാക്കി.
തരൂരിന്റെ ഓഫിസിൽ നിന്ന് ആശയവിനിമയം നടത്തിയിട്ടില്ല എന്നും സുരേഷ് പറഞ്ഞു. തരൂരിന്റെ ഓഫീസിൽ നിന്ന് പറഞ്ഞ ഫോൺ വന്നിരുന്നു പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വച്ചു പിന്നീട് വിളിച്ചിട്ടില്ല. തന്നെ വിളിച്ചതായി തെളിവ് ഉണ്ടാക്കാൻ വേണ്ടി ആയിരിക്കാം തരൂരിന്റെ ഓഫീസിൽ നിന്ന് ഇങ്ങനെ ഒരു ഫോൺകോൾ വന്നതെന്നും നാട്ടകം സുരേഷ് ആരോപിച്ചു.
കെ.മുരളീധരനെതിരെ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. താൻ പരാതി മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞെന്ന് വിമശനം ഉന്നയിച്ച മുരളീധരൻ എന്തിനാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ തന്നെ പറഞ്ഞതെന്ന് സുരേഷ് ചോദിച്ചു.തനിക്ക് വീഴ്ചയുണ്ടെങ്കിൽ അക്കാര്യം പാർട്ടി വേദിയിലായിരുന്നില്ലേ മുരളി പറയേണ്ടിയിരുന്നതെന്നും നാട്ടകം സുരേഷ് ചോദിച്ചു.