തുനിഷ ശര്‍മയുടെ മരണം കൊലപാതകമെന്ന് ആരോപണവുമായി അമ്മ.ഷീസാൻ മകളെ ​ഹിജാബ് ധരിക്കാൻ നിർബന്ധിച്ചിരുന്നു.

Must Read

മുംബൈ: ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണം കൊലപാതകമാകാമെന്ന് മാതാവ് വനിത ശർമ. തുനിഷയുടെ മൃതദേഹം താഴെയിറക്കുമ്പോൾ ഷീസാൻ അവിടെയുണ്ടായിരുന്നു. ഷീസാൻ മകളെ ​ഹിജാബ് ധരിക്കാൻ നിർബന്ധിച്ചിരുന്നു. അയാളെ ശിക്ഷിക്കുന്നതുവരെ പോരാടുമെന്ന് നടിയുടെ അമ്മ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകൾ ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് താൻ ഷൂട്ടിങ് സെറ്റിൽ വന്നിരുന്നു. ആ ദിവസം ഷീസാന്റെ രഹസ്യകാമുകിയെക്കുറിച്ചുള്ള വിവരം അയാളോട് ചോദിക്കുകയും ചെയ്തിരുന്നുവെന്ന് തുനിഷയുടെ അമ്മ പറഞ്ഞിരുന്നു. തുനിഷയെ മുൻ കാമുകനും നടനുമായ ഷിസാന്‍ ഖാന്‍ മതം മാറാൻ സമ്മർ​ദ്ദം ചെലുത്തിയിരുന്നുവെന്ന് തുനിഷയുടെ അമ്മ വനിത ശർമ.

ഷീസാനെ ശിക്ഷിക്കുന്നതുവരെ ഞാൻ പോരാടും. ഒരിക്കൽ തുനിഷ അവന്റെ ഫോൺ പരിശോധിച്ചപ്പോൾ അവൻ ചതിക്കുന്നത് അവൾക്ക് മനസ്സിലായി. ഷീസാനോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, അവൻ അവളെ അടിച്ചു. എന്റെ മകൾക്ക് അസുഖമൊന്നും ഇല്ലായിരുന്നു.

ഷീസാനെ ഞാൻ വെറുതെ വിടില്ല. എന്റെ മകൾ പോയി. ഇപ്പോൾ ഞാൻ തനിച്ചാണ്. ഹിജാബ് ധരിക്കാൻ ഷീസാൻ അവളെ നിർബന്ധിച്ചിരുന്നു. ഇത് ഒരു കൊലപാതകമാകാം.” തുനിഷയുടെ അമ്മയുടെ പ്രതികരണം.തുനിഷയും ഷീസാൻ ഖാനും ഡിസംബർ 24 ന് നേരിട്ട് സംസാരിച്ചിരുന്നു. അതിനു ശേഷം നടി വളരെ അസ്വസ്ഥതയിലായിരുന്നു. പിന്നീട് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മിലുളള വാട്സാപ് ചാറ്റുകൾ പൊലീസ് കണ്ടെത്തി.

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This