കാറിടിച്ചു കൊല്ലപ്പെട്ട യുവതി അഞ്ജലിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളില്ല..പീഡനാരോപണം തള്ളി പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട്

Must Read

ന്യൂഡൽഹി : കാറിടിച്ചു കൊല്ലപ്പെട്ട യുവതി അഞ്ജലിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളില്ല..പീഡനാരോപണം തള്ളി പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട്.മരിച്ച അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മൗലാന ആസാദ് മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡാണ് അഞ്ജലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. റിപ്പോർട്ട് ഉടൻ പൊലീസിനു കൈമാറുമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ പരിശോധനകൾക്കായി സ്രവ സാംപിളുകളും ജീൻസിന്റെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരു ‘നിർഭയ’ എന്നുവരെ ആരോപണം ഉയർന്ന സംഭവത്തിൽ പീഡനാരോപണം പരിശോധിക്കുമെന്നു ഡൽഹി സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ വിശദീകരിച്ചിരുന്നു. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ് അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കാഞ്ചവാലയിൽ കണ്ടെത്തിയത്. ഇതോടെയാണ് അപകടത്തിനുശേഷം അഞ്ജലി പീഡനത്തിന് ഇരയായതായി ആരോപണമുയർന്നത്.

അറസ്റ്റിലായ 5 പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റമുള്‍പ്പെടെ ചുമത്തണമെന്നും ഇല്ലെങ്കില്‍ മൃതദേഹം സംസ്കരിക്കില്ലെന്നും അഞ്ജലിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർ 3 ദിവസത്തെ പൊലീസ് കസ്റ്റിഡിയിലാണ്.

യുവതി കാറിനടിയിൽ കുടുങ്ങിയത് കണ്ടിരുന്നില്ലെന്നാണ് ഇവരുടെ മൊഴി. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഞ്ജലി, അമ്മയും 3 സഹോദരിമാരും 2 സഹോദരന്മാരും ഉൾപ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് ഏതാനും വർഷം മുൻപു മരിച്ചു.

അപകടസമയത്ത് അഞ്ജലിയുടെ സുഹൃത്തായ നിധി എന്ന പെൺകുട്ടിയും ഒപ്പമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. അപകടത്തിൽ പരുക്കേൽക്കാതിരുന്ന നിധി, സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നിധിയെ കേസിൽ ദൃക്സാക്ഷിയാക്കുമെന്നും ഇവരുടെ മൊഴി നിർണായകമാകുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

അഞ്ജലിയും നിധിയും പുതുവത്സര ആഘോഷത്തിന് ശേഷം ഹോട്ടലില്‍നിന്ന് പുറത്തേക്ക് വരുന്നതിന്‍റെയും സ്കൂട്ടറില്‍ ഒരുമിച്ച് മടങ്ങുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആദ്യം നിധിയാണ് വാഹനമോടിച്ചത്. വഴിയില്‍വച്ച് അഞ്ജലി ഡ്രൈവിങ് ഏറ്റെടുക്കുകയായിരുന്നു. ആഘോഷത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതിന് ശേഷമാണ് സ്കൂട്ടറില്‍ മടങ്ങിയതെന്നും ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.

Latest News

ഉമ്മൻചാണ്ടിക്ക് കൊവിഡ് വാക്സിൻ നൽകിയിരുന്നില്ല. മുന്മുഖ്യമന്ത്രിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ചികിൽസാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ.ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ...

More Articles Like This