മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായാൽ ജനാധിപത്യം ദുർബലമാകും-അഡ്വ.സിബി സെബാസ്റ്റ്യന്‍-ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ്

Must Read

തിരുവനന്തപുരം:മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കിയാൽ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ (www.chiefeditorsguild.com ) വൈസ് പ്രസിഡണ്ട് അഡ്വ.സിബി സെബാസ്റ്റ്യന്‍ .ഭരണഘടന ആർട്ടിക്കിൾ 19 (1) എഴുതിവെച്ച് ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണ് മാധ്യമ സ്വാതന്ത്ര്യം നിലനിക്കുന്നത് . ഇന്ത്യൻ ഭരണഘടനയെ പോലും മാനിക്കാതെ ഭയപ്പെടുത്തുന്ന തരത്തിൽ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും അറുത്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഭരണ അധികാര വർഗങ്ങൾ വിമർശനത്തിന് അധീതരല്ല. ഭരണഘടനെ മാനിക്കാത്തവരാണ് അഭിപ്രായ സ്ഥാതന്ത്ര്യത്തെയും മാധ്യമങ്ങളെയും ചങ്ങലക്കിടാൻ ശ്രമിക്കുന്നത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യവും സംസ്ഥാനവും ഇപ്പോൾ ഭരിക്കുന്ന രണ്ട് കൂട്ടരുടെയും ഭരണ ശൈലി അടിയന്തരാവസ്ഥയ്‌ക്ക് സമാനമായി മാറിയിരിക്കുകയാണ് . എതിർ സ്വരങ്ങൾ ഉയർത്തുന്നവരേയും പ്രതിഷേധിക്കുന്നവരെ ഉൻമൂലനം ചെയ്യുന്നതിനായി അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധി ഉപയോഗിച്ച അതേ രാജ്യദ്രോഹം കുറ്റങ്ങൾ’ വരെ മാധ്യമ പ്രവർത്തകർക്ക് നേരെ ചുമത്തപ്പെടുന്നു.

”അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവുമധികം മർദനങ്ങൾ ഏറ്റുവാങ്ങിയത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു”എന്ന് ഊറ്റം കൊള്ളുന്ന കമ്മ്യൂണിസ്റ്റുകളാണ് കേരളത്തിൽ ഭരണം നിയന്ത്രിക്കുന്നത് ;അതും അതും തുടർ ഭരണം.

സാമൂഹ്യക മാധ്യമങ്ങളിലൂടെയുള്ള ജനങ്ങളുടെ പ്രതികരണങ്ങളാണ് ഫാസിസ്റ്റ് ഭരണകൂടത്തെ ഏറ്റവും ഭയപ്പെടുത്തുന്നത്.ഇപ്പോൾ ഏറ്റവും വലിയ ജനശബ്ദ്ദമായി മാറികൊണ്ടിരിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ വെട്ടി മുറിക്കലുകൾ ഇല്ലാതെ സത്യങ്ങൾ വിളിച്ച് പറയുമ്പോൾ ഫാസിസ്റ്റ് ഭരണകൂടങ്ങൾ അസ്വസ്ഥരാകുന്നു. എതിർക്കുന്ന മാധ്യമങ്ങളെ കരിനിയങ്ങൾ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നു .ഇന്ത്യയിലെ ഉരുക്ക് വനിതഎന്നറിയപ്പെടുന്ന ഇന്ദിര പോലും ജനാധപത്യ ശക്തിയിൽ തകർന്നടിഞ്ഞതാണ് .ഓൺലൈൻ മാധ്യമങ്ങൾ പോലെ ഫെയ്‌സ്ബുക്, വാട്സാപ്‌, ട്വിറ്റർ, തുടങ്ങിയ സാമൂഹ്യമാധ്യമ ഫ്‌ളാറ്റ്‌ഫോമുകളെ വരുതിക്ക് നിർത്താനാണ് കേന്ദ്രസർക്കാരും അതിനു കുടപിടിച്ചുകൊണ്ട് സംസ്ഥാന സർക്കാരും ശ്രമിക്കുന്നത് .

ഒരു ജനാധിപത്യ രാജ്യത്ത് ആ രാജ്യത്തെ ജനങ്ങളെ സത്യങ്ങൾ അറിയിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്ന മാധ്യമ പ്രവർത്തകർക്കെതിരെ കരിനിയങ്ങൾ പ്രയോഗിക്കുന്നതും അവരുടെ വാ മൂടി കെട്ടാൻ ശ്രമിക്കുന്നതും ഫാസിസ്റ്റ് നടപടികളാണ്.അത് ഏതു പാർട്ടി നായകത്വം വഹിക്കുന്ന ഭരപക്ഷം ആണെകിലും അത് ഭരണഘടനയോടുള്ള അനാധരവാണ് കാണിക്കുന്നത്.

ഇന്ദിര ഗാന്ധി മാധ്യമങ്ങൾ അടച്ച് പൂട്ടിച്ചെങ്കിൽ ഫാസിസ്റ്റ് ഭരണത്തിൽ മാധ്യമങ്ങളെ കഴുത്തുഞെരിച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കള്ളക്കേസ് കൊടുത്തും സൈബർ പോർവിളി മുഴക്കിവേട്ടയാടിയും, സർക്കാർ പരസ്യങ്ങൾ നിഷേധിച്ചും എതിർക്കുന്നവരെ ഒറ്റയപ്പെടുത്തി ഇല്ലാതാക്കുന്നു.

ഹാഥറസിൽ ദലിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ കുടുക്കിയത്.അതിനെതിരെ രംഗത്ത് വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇപ്പോൾ ഇരട്ടത്തപ്പാണ് പിആർഡി അടക്കമുള്ള അംഗീകാരങ്ങൾ കൊടുക്കുമ്പോൾ എടുത്തിരിക്കുന്ന സമീപനം .വാഴ്ത്തുപാട്ടുകൾ നടത്തുന്നവർക്ക് വാരിക്കോരിക്കൊടുക്കുകയും അല്ലാത്തവരെ ശത്രുപക്ഷത്ത് നിർത്തി വേട്ടയാടലും അതിനായി തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും രംഗത്ത് എന്നത് ആഭാസകരമാണ്.

ഭരിക്കുന്ന അധികാരികൾ ആരായാലും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ നിഷേധിക്കാനാവില്ല.അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാട്ടം നടത്തിയവരെന്ന് നിത്യേന പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് .അവരെ എതിർക്കാൻ തങ്ങളെ കൊണ്ട് മാത്രമേ കഴിയൂ എന്ന് വീമ്പു പറയുന്ന കമ്മ്യൂണിസ്റ്റുകളാണ് കേരളം ഭരിക്കുന്നത് .അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ മാധ്യമസ്വാതന്ത്ര്യ നിഷേധത്തെ ശക്തമായി വിമർശിച്ചവരും അവരെ എതിർക്കുന്നവരും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ പോലെ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണ് .

ഇന്ദിര ഗാന്ധി സൈനികമായി ഇടപെട്ടതിനെ തുടർന്നാണ് ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കപ്പെട്ടത്. ഇന്ത്യയിൽ നിന്നും വിഭജിച്ച് പോയ പാകിസ്ഥാനെ രണ്ടായി പിളർത്തിയത് ഇന്ദിര ഗാന്ധിയെ ശക്തയാക്കിയിരുന്നു.ഇനി എന്തും ചെയ്യാൻ അധികാരമുള്ള നേതാവായി താൻ മാറിയെന്ന ധാർഷ്ട്യ ധാരണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിര ഗാന്ധിയെ പ്രേരിപ്പിച്ചത്.അത് പോലെ തുടർ ഭരണം എന്തും ചെയ്യാനുള്ള അധികാരമായി കരുതിയാൽ കമ്മ്യൂണിസ്റ്റു ഭരണത്തിനും തെറ്റും.

നവമാധ്യമമായ മറുനാടൻ അടക്കമുള്ള ഓൺലൈൻ മീഡിയാകളെ സർക്കാർ ഭയക്കുന്നത് കൊണ്ടാണ് ഷാജൻ സ്കറിയ അടക്കമുള്ളവരെ പിന്തുടർന്നു വേട്ടയാടുന്നത് .നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ആവലാതിക്കാർക്ക് നിയമപരമായി നടപടികൾ എടുക്കാം .പക്ഷെ വെല്ലുവിളികൾക്ക് ഭരണപക്ഷത്തെ ആളുകൾ തന്നെ നേതൃത്വം കൊടുക്കുക എന്നത് ഫാസിസ്റ്റുകൾക്ക് കുടപിടിക്കുന്നത് തന്നെയാണ് .

അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകരായ അഖില നന്ദകുമാർ , അബ്ജോദ് വർഗീസ്, കേരള മിനറൽസ് ആന്റ് മെറ്റൽ സ് ലിമിറ്റഡ് നിയമന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ച മലയാള മനോരമ പ്രത്യേക ലേഖകൻ ജയചന്ദ്രൻ ഇലങ്കത്ത് എന്നിവർക്കെതിരെ കേരള പൊലീസ് സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി ഇടപെട്ടു ശരിയാണോ എന്ന് പരിശോധിക്കണം.

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരെ സമരം ചെയ്യുമ്പോൾത്തന്നെ ആർഎസ്എസ് നേതാക്കൾ ഇന്ദിര ഗാന്ധിയുമായി സന്ധി ചേരുന്നതിനുള്ള അണിയറ നീക്കങ്ങൾ നടത്തിയെന്ന് ആരോപണം ഉന്നയിക്കുന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളാണ്. രാജ്യത്ത് മോദിയും ബിജെപി ഭരണകൂടവും മാധ്യമ വേട്ട നടത്തി എതിർക്കുന്നവരെ നിശ്ശബ്ദരാക്കുന്നു എന്ന് കമ്മ്യൂണിസ്റ്റുകൾ നിലവിളിക്കുമ്പോൾ തന്നെ അവർ ഭരിക്കുന്ന കേരളത്തിൽ മാധ്യമ വേട്ട ഒരുവശത്ത് അരങ്ങു തകർക്കുകയാണ് .

മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്ന സർക്കാർ നയത്തിനെതിരെ മറുനാടൻ മലയാളി അടക്കമുള്ള എല്ലാ ഓൺ ലൈൻ മീഡിയാകൾക്ക് നിയമപരമായ എല്ലാ പിന്തുണയും നൽകാൻ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് തയ്യാറായി വന്നത് ഞങ്ങൾ ഭരണഘടനയെ നെഞ്ചോട് ചേർക്കുന്നവർ ആയതുകൊണ്ടാണ് .

സത്യങ്ങൾ വിളിച്ച് പറയുന്ന ഓൺ ലൈൻ മാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഗുരുതരമായാ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികളായ പ്രകാശ് ഇഞ്ചത്താനം, അഡ്വ.സിബി സെബാസ്റ്റ്യന്‍ , ജോസ് എം.ജോര്‍ജ്ജ്, എമില്‍ ജോണ്‍, വിനോദ് അലക്സാണ്ടര്‍ , സെക്രട്ടറി രവീന്ദ്രന്‍ ബി.വി, എസ്‌.ശ്രീജിത്ത്‌ , സജിത്ത് ഹിലാരി, അജിത ജെയ്ഷോര്‍ എന്നിവര്‍ ഊന്നി ഊന്നി പറയുന്നത് ജനാധിപത്യം സംരക്ഷിക്കാൻ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഞങ്ങൾ എപ്പോഴും സത്യത്തിനൊപ്പം നിൽക്കുന്ന സംഘടനാ ഭാരവാഹികൾ ആയതുകൊണ്ടാണ് .

അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിന്റെ ഇരകകളായി മാധ്യമ പ്രവർത്തകരെ വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ല. മുഖ്യധാരാ മീഡിയാകളിലെയും മറുനാടൻ അടക്കമുള്ള ഓൺ ലൈൻ മീഡിയകളെയും നിയമവിരുദ്ധമായി വേട്ടയാടിയാൽ അവർക്കൊപ്പം നിന്ന് സത്യത്തിനുവേണ്ടി പോരാടാൻ എപ്പോഴും ഞങ്ങളുമുണ്ടാകും.

– അഡ്വ സിബി സെബാസ്റ്റ്യന്‍

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This