ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി; കെ സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബു കുരുക്കില്‍

Must Read

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ. ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെന്നാണ് കണ്ണോത്തുംചാല്‍ സ്വദേശിയായ സത്യവതിയുടെ പരാതി. മകള്‍ക്ക് അധ്യാപക ജോലി വാഗ്ദാനം ചെയ്താണ് 15 ലക്ഷം രൂപ തട്ടിയതെന്ന് പരാതിയില്‍ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊറാഴ സ്‌കൂളില്‍ ഒരു വേക്കന്‍സി ഉണ്ടെന്നാണ് പറഞ്ഞത്. 2018 ലാണ് പണം നല്‍കിയത്. 15 ലക്ഷം രൂപ പ്രശാന്ത് ബാബുവിന് നല്‍കി. പ്രശാന്ത് ബാബു തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. വഞ്ചന മനസിലായപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2 ലക്ഷം വീതം ഒരോ മാസവും നല്‍കാമെന്ന് ഉറപ്പ് പറഞ്ഞിരുന്നു എന്നും പരാതിക്കാരി വെളിപ്പെടുത്തി. പണം തിരികെ ചോദിച്ചപ്പോള്‍ ഗുണ്ടകളെ അയക്കും എന്ന് ഭീഷണിപെടുത്തി.

പ്രശാന്ത് ബാബുവും സംഘവും പണം കൈപ്പട്ടിയതിനു തെളിവുകള്‍ ഉണ്ടെന്നും സത്യവതി പറയുന്നു. റിട്ടയര്‍ഡ് നഴ്‌സിംഗ് സുപ്രണ്ട് ആണ് ഇവര്‍. ജോലി ലഭിക്കാതെ വന്നപ്പോള്‍ സ്‌കൂളില്‍ അന്വേഷിച്ചു. എന്നാല്‍ മാനേജര്‍ പറഞ്ഞത് പണം തന്നില്ല എന്നാണ്. പ്രശാന്ത് ബാബു അയച്ച ആള്‍ ആണ് പണം പലതവണയായി കൈപ്പറ്റിയതെന്നും സത്യവതിയുടെ വെളിപ്പെടുത്തല്‍. പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെതിരെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This