കൊച്ചി: വീണ്ടും വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. കൈതോലപ്പായയില്‍ പൊതിഞ്ഞ് സി.പി.എം ഉന്നതനേതാവ് തിരുവനന്തപുരത്തേക്ക് രണ്ടുകോടിയിലേറെ രൂപ കൊണ്ടുപോയി എന്നായിരുന്നു മുന്‍ ആരോപണം ഇതുസംബന്ധിച്ച കണക്കൊന്നും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ലഭ്യമല്ലെന്നാണ് പാര്‍ട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്ന് താന്‍ മനസിലാക്കിയതെന്നാണ് പുതിയ എഫ്.ബി പോസ്റ്റ്
തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുകയില്ല. എന്നാല്‍ പാര്‍ട്ടി സെന്ററില്‍ ഏല്‍പിച്ച 10 ലക്ഷം രൂപ സംബന്ധിച്ച് പണം സൂക്ഷിക്കാനേല്‍പ്പിച്ച സ്റ്റാഫ് ചുമതലയില്‍ നിന്ന് മാറ്റപ്പെട്ട സമയത്ത് കുറിപ്പ് നല്‍കിയിട്ടുണ്ട്. തുക തിരിച്ചെടുത്ത് തന്നെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കുറിപ്പിലുള്ളത്. ആകെ മുങ്ങിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിക്കുമേല്‍ ഇതുംകൂടി കെട്ടിവെച്ചാല്‍ തകരുമെന്ന് കുറിപ്പ് കിട്ടിയ നേതാവ് ഉപദേശിച്ചെന്നും ശക്തിധരന്‍ ആരോപിക്കുന്നു. കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് പാലായിലെ ബാര്‍ മുതലാളിയില്‍ നിന്ന് താന്‍ കൂടി ഉള്‍പ്പെട്ട സംഘം പണം വാങ്ങിയ സംഭവവും എഫ്.ബി പോസ്റ്റില്‍ ശക്തിധരന്‍ പറയുന്നുണ്ട്.