ടിക്കറ്റുണ്ടായിട്ടും യാത്ര വിലക്കി; ഹൈക്കോടതി ജഡ്ജിയുടെ പരാതിയിൽ ഖത്തർ എയർവെയ്സിന് 7.5 ലക്ഷം പിഴ ചുമത്തി ഉപഭോക്തൃ കോടതി

Must Read

കൊച്ചി: ന്യായമായ കാരണമില്ലാതെ യാത്ര വിലക്കിയതിന് ഖത്തര്‍ എയര്‍വെയ്‌സ് വിമാന കമ്പനിക്ക് ഏഴര ലക്ഷം രൂപ പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. കേരള ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യന്‍ തോമസ് ഖത്തര്‍ എയര്‍വെയ്‌സിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ശ്രീവിദ്യ ടി എന്‍ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018 ഓഗസ്റ്റ് 30നു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യനും സുഹൃത്തുക്കളും കൊച്ചിയില്‍ നിന്ന് സ്‌കോട്‌ലന്‍ഡിലേക്കുള്ള യാത്രയ്ക്കായി നാല് മാസം മുന്‍പ് ടിക്കറ്റ് എടുത്തിരുന്നു. കൊച്ചിയില്‍നിന്നു ദോഹയിലേക്കും അവിടെനിന്ന് എഡിന്‍ബറയിലേക്കുമാണു ടിക്കറ്റ് നല്‍കിയത്. എന്നാല്‍, ദോഹയില്‍നിന്ന് എഡിന്‍ബറയിലേക്കുള്ള യാത്ര അധികയാത്രക്കാരാണെന്ന കാരണം പറഞ്ഞ് വിലക്കുകയായിരുന്നു. ഇതു സേവനത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

 

 

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This