മകള്‍ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയത്;ജനാല വഴി സംസാരിച്ചു; വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന മകളുടെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ വിജയകുമാര്‍

Must Read

 

വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന മകളുടെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ വിജയകുമാര്‍. ഇളയ മകളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ എത്തിയതെന്നാണ് വിജയകുമാര്‍ പറയുന്നത്. ഇളയ മകള്‍ പ്ലസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിന് പണം അയച്ചിരുന്നു. ഇതിന് ശേഷം വിളിച്ചിട്ട് ഭാര്യ ഫോണ്‍ എടുത്തില്ല. മകളോട് ഇക്കാര്യം ചോദിക്കാനാണ് പോയതെന്നും വിജയകുമാര്‍ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇളയ മകള്‍ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയതെന്നും വിജയകുമാര്‍ പറയുന്നു. വീടിന്റെ വാതില്‍ തുറക്കാത്തതു കാരണം ജനാല വഴിയാണ് മകളോടു സംസാരിച്ചത്. ഇതിനിടെ അര്‍ഥന കടന്നു വരികയായിരുന്നു. ഇത് കണ്ടപ്പോള്‍ അതിശയിച്ചു. കാരണം അവള്‍ കാനഡയില്‍ പഠിക്കാന്‍ പോയി എന്നാണ് ഭാര്യ പറഞ്ഞത്. മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് എതിര്‍പ്പില്ല. മകളുടെ അറിവില്ലായ്മകൊണ്ടാണ് അച്ഛനായ തന്നെ അപമാനിക്കാന്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും വിജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മകള്‍ അര്‍ഥന വിജയകുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This