ഇടുക്കി: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എംഎം മണി. റബ്ബറിന് 300 രൂപയാക്കിയാല്‍ ബിജെപിക്ക് എംപിയെ കിട്ടുമെന്ന പ്രസ്താവനയിലായിരുന്നു വിമര്‍ശനം. ‘300 രൂപയ്ക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോള്‍ നാവടക്കി ഇരിക്കുകണ്’, എം എം മണി വിമര്‍ശിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
‘റബറിന് 300 രൂപയാക്കിയാല്‍ ബിജെപിക്ക് എംപിയെ നല്‍കാമെന്ന് ഒരു കത്തോലിക്ക ബിഷപ്പ് പറഞ്ഞു. പുള്ളിയുടെ പോക്കറ്റിലല്ലേ എംപി ഇരിക്കുന്നത്? ഇപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല. 300 രൂപയ്ക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോള്‍ നാവടക്കി ഇരിക്കുകയാണ്’, എം എം മണി പറഞ്ഞു. നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.