പാലക്കാട്: ധോണിയില്‍ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്മായതായി സൂചന. എയര്‍ ഗണ്‍ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാകാന്‍ കാരണമെന്ന് സംശയം. കാഴ്ച വീണ്ടെടുക്കാന്‍ വിദഗ്ധ ചികിത്സ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാര്‍ശ ചെയ്യുമെന്നാണു പ്രതീക്ഷ.
ആനയെ പിടികൂടുമ്പോള്‍തന്നെ വലതുകണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. കൂട്ടിലടച്ചതിന്റെ പിറ്റേന്ന് മുതല്‍ തുള്ളിമരുന്നു നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ പാപ്പാന്മാര്‍ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നല്‍കുന്നത്. 20 വയസ്സു മാത്രമുള്ള ആനയുടെ കാഴ്ച നഷ്ടപ്പെട്ടത് ഗൗരവത്തോടെയാണ് വകുപ്പു കാണുന്നത്.
കഴിഞ്ഞ ജനുവരി 2ന് നു മയക്കുവെടിവച്ചു പിടികൂടിയ ആനയെ പരിശീലിപ്പിച്ച് കുങ്കിയാനയാക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ 6 മാസമായി ധോണിയിലെ ക്യാമ്പില്‍ ആനയെ ചട്ടം പഠിപ്പിക്കുകയാണ്.