സെമിനാറില്‍ മുസ്ലിം ലീഗ് പോവാത്തത് നട്ടെല്ല് ഉള്ളതുകൊണ്ട്; എം വി ഗോവിന്ദന് ഇപ്പോഴും കാര്യങ്ങള്‍ വ്യക്തമായിട്ടില്ല;സിപിഐഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും; കെ സുധാകരന്‍

Must Read

സിപിഐഎം സെമിനാറില്‍ മുസ്ലിം ലീഗ് പോവാത്തത് നട്ടെല്ല് ഉള്ളതുകൊണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എം വി ഗോവിന്ദന് മാത്രം ഇപ്പോഴും കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. സിപിഐഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. അതിന്റെ ഭാഗമാണ് ഇ പി ജയരാജന്‍ സെമിനാറില്‍ പങ്കെടുക്കാത്തത്. വരും ദിവസങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതല്‍ പുറത്തു വരുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകം, സെമിനാറില്‍ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്‍ പ്രതികരിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളും പിബി അംഗങ്ങളും പങ്കെടുക്കണം. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This