തിരുവനന്തപുരം: 53 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിന്‍സി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. രേഖയിലെ പ്രകടനത്തിനാണ് വിന്‍സിനെ മികച്ച നടിയാക്കിയത്. മഹേഷ് നാരായണൻ (അറിയിപ്പ് ) ആണ് മികച്ച സംവിധായകൻ . ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബന്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താന്‍ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകന്‍ ഷാഹി കബീര്‍ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോള്‍ രാജ് ആണ് മികച്ച നൃത്തസംവിധായകന്‍ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപില്‍ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്.
സത്രീ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മികച്ച സിനിമയായി ശ്രുതി ശരണ്യയുടെ ബി 32 – 44 തെരഞ്ഞെടുത്തു. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.വാർത്താസമ്മേളനത്തിൽ ചലചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് പങ്കെടുത്തു.