കണ്ണൂര്‍: സിപിഐഎം നേതാവ് പി. ജയരാജനും സ്പീക്കര്‍ എ.എന്‍ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് മാഹി പള്ളൂരില്‍ നടന്ന ബിജെപി പ്രതിഷേധത്തിനിടയിലെ ഭീഷണി. കഴിഞ്ഞ ദിവസം യുവമോര്‍ച്ചയ്ക്കെതിരായ പി ജയരാജന്റെ പ്രസംഗം വിവാദമായിരുന്നു. ഇതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷാണ് ഷംസീറിനെതിരെ ആദ്യം ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചത്.
ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്‍ രംഗത്തെത്തിയത്. ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു പി ജയരാജന്റേത്.