കസ്റ്റഡിയില്‍ മരിച്ച താമിറിന്റെ ആമാശയത്തില്‍ രണ്ട് പ്ലാസ്റ്റിക് കവറുകള്‍;എം.ഡി.എം.എ ആണോയെന്ന് സംശയം; ശരീരത്തില്‍ 13 സാരമായ പരുക്കുകള്‍; പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Must Read

മലപ്പുറം: താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച ലഹരിക്കേസ് പ്രതിയുടെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരിച്ച താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി.ഇത് എം.ഡി.എം.എ ആണോയെന്ന് സംശയമുണ്ട്. ഇയാളുടെ ദേഹത്ത് 13 പരിക്കുകളുണ്ട്. നടുവിനും കൈക്കും കാലിനുമാണ് പ്രധാനമായും പരിക്കുകളുള്ളത്. ഇതില്‍ പല മുറിവുകളും പഴയതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസമാണ് തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിക്കേസിലാണ് പൊലീസ് ജിഫ്രിയെ കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം പ്രതി മരിച്ചതില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല.

 

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This