തിരുവനന്തപുരം: ഗണപതി വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഷംസീര്‍ മുസ്ലീം സമുദായത്തെ ഉയര്‍ത്തിക്കാട്ടുന്നു. എന്നിട്ട് ഹിന്ദുക്കളെ ആക്ഷേപിക്കുന്നു. അല്ലാഹു മിത്തു ആണെന്ന് പറയാന്‍ ഷംസീറിന് ധൈര്യമുണ്ടോ എന്നും വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ചോദിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സ്വന്തം സമുദായത്തെ ഷംസീര്‍ പറയുമോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. അങ്ങനെ പറഞ്ഞാല്‍ കയ്യും കാലും വെട്ടും. കേരളത്തില്‍ മത ധ്രുവീകരണത്തിന് സിപിഐഎം ശ്രമിക്കുകയാണ്. അതിന് ഷംസീറിനെയും മുഹമ്മദ് റിയാസിനെയും ചാവേറുകളാക്കുന്നു. ശബരിമല ആചാര ലംഘന വിഷയത്തില്‍ സിപിഐഎം നേരിട്ട പ്രതിഷേധം ഷംസീറും ഈ വിഷയത്തില്‍ നേരിടുന്നു. ഷംസീര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവര്‍ത്തിക്കുന്നു.