പലതരത്തിലുള്ള വാര്‍ത്തകള്‍ നമ്മള്‍ സോഷ്യല്‍മീഡിയ വഴി വായിക്കല്‍ ഉണ്ട്. എന്നാല്‍ ഒരു സ്ത്രീ അവര്‍ നേരിട്ടൊരു അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. അടുത്ത കാലത്തായി മകളുടെ തലയില്‍ പേന്‍ശല്യം വര്‍ധിച്ചുവരുന്നതായി അവര്‍ കണ്ടെത്തി. ഇത് അവരില്‍ ചെറുതല്ലാത്ത ആശങ്കയുമുണ്ടാക്കി. മകളുടെ തലയില്‍ പേന്‍ വരുന്നത് അടുത്ത വീട്ടിലെ കുട്ടിയോടൊന്നിച്ച് കളിക്കുന്നത് മൂലമാണെന്നും ഇവര്‍ കണ്ടെത്തി.
ഇതോടെ ആ കുട്ടിയുടെ അമ്മയെ വിവരം ധരിപ്പിക്കാമെന്നും ഇവര്‍ ചിന്തിച്ചു. അങ്ങനെ അവിടെ പോയി വിവരം അറിയിച്ചപ്പോള്‍ ആ അമ്മയ്ക്ക് മകളുടെ തല നിറയെ പേന്‍ ആണെന്ന് നേരത്തേ തന്നെ അറിയാമെന്ന് പറഞ്ഞു. എന്നിട്ടും എന്താണത് നശിപ്പിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍, താന്‍ വീഗന്‍ (സസ്യാഹാരം മാത്രം കഴിക്കുന്നയാള്‍) ആണെന്നും ജീവനുള്ള ഒരു ജീവിയെ പോലും വേദനിപ്പിക്കാന്‍ തനിക്ക് ആകില്ലെന്നുമാണത്രേ മറുപടി പറഞ്ഞത്.
ഈ മറുപടി കേട്ട് തനിക്ക് ബോധക്ഷയം സംഭവിക്കുന്നത് പോലെ തോന്നിയെന്നാണ് അനുഭവം പങ്കുവച്ചുകൊണ്ട് അവര്‍ കുറിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ മകളുടെ തലയില്‍ പേന്‍ശല്യം കൂടുമ്പോള്‍ വീട്ടുമുറ്റത്തെ ഉദ്യാനത്തില്‍ കൊണ്ടുപോയി ചീകി, പേനുകളെയെല്ലാം താഴേക്ക് കളയുകയാണത്രേ ഈ സ്ത്രീ ചെയ്യാറ്. അങ്ങനെ വരുമ്പോള്‍ അവ എവിടെയെങ്കിലും പോയി ജീവിക്കുമല്ലോ എന്നുകൂടി കട്ടിച്ചേര്‍ത്തു.
എന്തായാലും അസാധാരണമായ ഈ ആശയങ്ങളും ജീവിതരീതിയും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കാണ് കാരണമായിരിക്കുന്നത്.