മലയാളി നഴ്‌സിംഗ് ഡയറക്ടറെ പിരിച്ചുവിട്ട നടപടി ‘ഒത്തുതീർപ്പാക്കി ആഡംബര നഴ്‌സിംഗ് ഹോം ഉടമകൾ ദി ഫോർ ഫേൺസ് നഴ്‌സിംഗ് ഹോമിലെ നഴ്‌സിംഗ് ഡയറക്ടറെ പിരിച്ചുവിട്ടത് ഹൈക്കോടതി ഇടപെടലിൽ പരിഹരിച്ചു!

Must Read

ഡബ്ലിൻ : ആഡംബര നഴ്‌സിംഗ് ഹോമായ ദി ഫോർ ഫേൺസ് നഴ്‌സിംഗ് ഹോമിലെ മലയാളിയായ നഴ്‌സിംഗ് ഡയറക്ടറെ പിരിച്ചുവിട്ട നടപടിയിൽ പരിഹാരം .കഴിഞ്ഞ സെപ്റ്റംബറിൽ നഴ്‌സിംഗ് ഹോമിൽ നടത്തിയ പരിശോധനയെ തുടർന്ന് ഹിഖ നൽകിയ നെഗറ്റീവ് റിവ്യൂവിൻ്റെ പേരിൽ താൻ ബലിയാടാകുകയായിരുന്നുവെന്ന് പരാതിക്കാരിയായ ദിവ്യ ജയരാജൻ ഹർജിയിൽ ആരോപിച്ചു.തന്നെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധം എന്നാരോപിച്ച് മലയാളിയാണ് ദിവ്യ ജയരാജൻ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ ഇടപെടലിൽ പരിഹരിക്കപ്പെട്ടു.2023-ൻ്റെ തുടക്കത്തിൽ കൗണ്ടി ഡബ്ലിനിലെ ഫോക്‌സ്‌റോക്കിൽ ദി ഫോർ ഫേൺസ് നഴ്‌സിംഗ് ഹോമിൽ എഫ്എഫ്എൻഎച്ച് ലിമിറ്റഡിൽ നഴ്‌സിംഗ് ഡയറക്ടറായി ജോലി ആരംഭിച്ച ദിവ്യ ജയരാജനെ പിരിച്ചുവിടപ്പെട്ട നടപടിയാണ് ഇപ്പോൾ ഒത്തുതീർപ്പാക്കിയത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

144 കിടക്കകളുള്ള സൗത്ത് ഡബ്ലിൻ നഴ്‌സിംഗ് ഹോമിൻ്റെ ഉടമകളും നടത്തിപ്പുകാരും ചേർന്ന് തന്നെ അന്യായമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്തു ദിവ്യ കോടതിയെ സമീപിയ്ക്കുകയായിരുന്നു .ഈ നിയമനടപടിയാണ് ഇപ്പോൾ ഹൈക്കോടതി നടപടികാലിലൂടെ പരിഹരിക്കപ്പെട്ടത്.

ന്യായമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയും തൊഴിൽ കരാർ ലംഘിച്ചുമാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് ദിവ്യ ജയരാജൻ കോടതിയിൽ ആരോപിച്ചിരുന്നു.കഴിഞ്ഞ സെപ്റ്റംബറിൽ നഴ്‌സിംഗ് ഹോമിൽ നടത്തിയ പരിശോധനയെത്തുടർന്ന് ഹിഖ നൽകിയ നെഗറ്റീവ് റിപ്പോർട്ടിൽ താൻ ബലിയാടാക്കപ്പെട്ടുവെന്ന് കൗണ്ടി കിൽഡെയറിലെ ന്യൂബ്രിഡ്ജിൽ താമസിക്കുന്ന നിന്നുള്ള പരാതിക്കാരിയായ ദിവ്യ കോടതിയിൽ വാദിച്ചു.

നേഴ്‌സിങ് ഹോം ഭരണം, അവിടുത്തെ താമസക്കാരുടെ അവകാശങ്ങൾ, അഗ്നി സുരക്ഷ, പരിചരണ കരാർ എന്നിവയിൽ നടപ്പിൽ വരുത്തേണ്ട കാര്യങ്ങളിൽ ഗുരുതരമായ പിഴവുകൾ ഹിക്ക കണ്ടെത്തിയിരുന്നു .ഈ പിഴവുകൾ ദിവ്യ ജയരാജനുമേൽ അടിച്ചെൽപ്പിച്ച് നേഴ്‌സിങ് ഹോം അധികാരികൾ ദിവ്യയെ പിരിച്ച് വിടുകയായിരുന്നു .ഇത് താനെ പരിധിയിൽ പെടുന്ന വിഷയം അല്ലെന്നു ദിവ്യ കോടതിയിൽ വാദിച്ചു.

ഇതേ നേഴ്‌സിങ് ഹോമിനിലെ മറ്റൊരു സ്റ്റാഫ് തന്നെ “വംശീയ പരാമർശങ്ങൾക്ക്” വിധേയമാക്കിയെന്നും അവ റിപ്പോർട്ട് ചെയ്തിട്ട് മാനേജ്‌മെൻ്റ് അവഗണിച്ചെന്നും ദിവ്യ വാദിച്ചിരുന്നു .തനിക്ക് സംഭവിച്ചത് തൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അന്യായമായി ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ടത് തൻ്റെ പ്രൊഫഷണൽ പ്രശസ്തിയെ ദോഷകരമായി ബാധിച്ചുവെന്നും തനിക്ക് ഭീമമായ മാനഹാനി സംഭവിച്ചു എന്നും ദിവ്യ പരാതിയിൽ ചൂണ്ടിക്കാട്ടി .

അയർലണ്ടിൽ നിരവധി നഴ്സിംഗ് ഹോമുകൾ ഉള്ള ഇൻ്റഗ്രേറ്റഡ് എൽഡർ കെയർ ഗ്രൂപ്പിൻ്റെ ഭാഗമാണ് പ്രതിസ്ഥാനത്ത് നിൽക്കുന്ന നേഴ്‌സിങ് ഹോം.ആഡംബരമെന്നു വിശേഷിപ്പിക്കുന്ന നഴ്‌സിംഗ് ഹോമിൽ നിന്നും താനേ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്തുകൊണ്ട് ദിവ്യ ജയരാജൻ കഴിഞ്ഞ വർഷം അവസാനത്തോടെ നിയമ നടപടികൾ ആരംഭിച്ചത്.

പിരിച്ചുവിട്ടുവെന്നാരോപിച്ചാണ് ജയരാജൻ നേഴ്‌സിങ് ഹോം ഉടമകൾക്ക് എതിരെ പ്രൊഹിബിറ്ററി ഇൻജങ്ഷൻ അടക്കം വിവിധ ഉത്തരവുകൾ ആവശ്യപ്പെട്ടാണ് ദിവ്യ കോടതിയെ സമീപിച്ചത് .അന്യായമായി പിരിച്ചുവിടപ്പെട്ട നടപടി റദ്ദ് ചെയ്യുക . നഷ്ട്ടപരിഹാരം നൽകുക തുടങ്ങിയവ ദിവ്യ കോടതിയിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ദിവ്യ ആരോപിക്കുന്നപോലെ ഒന്നും സഭവിച്ചിട്ടില്ല എന്ന് നെസ്‌സിങ് ഹോം ഉടമകൾ വാദിച്ചു .
തർക്കം രമ്യമായി പരിഹരിക്കാൻ കോടതിക്ക് പുറത്ത് ചർച്ചകൾ നടത്താൻ പലതവണ കോടതി നടപടികൾ മാറ്റിവച്ചു. ബുധനാഴ്ച രാവിലെ ജസ്റ്റിസ് റോറി മുൽകാഹിയുടെ മുമ്പാകെയാണ് കേസ് വീണ്ടും ലിസ്റ്റ് ചെയ്യപ്പെട്ടത്.എന്നാൽ തർക്കം ഇപ്പോൾ രമ്യമായ വ്യവസ്ഥകളിൽ പരിഹരിച്ചു, മുഴുവൻ നടപടികളും അവസാനിപ്പിച്ചു എന്ന് നെസ്‌ഷിങ് ഹോം ഉടമകൾ അറിയിക്കുകയായിരുന്നു.

എന്നാൽ ഇതിനെതിരെ ഉന്നയിച്ച എല്ലാ വാദങ്ങളുംനേഴിസിങ് ഹോം ഉടമകൾ നിഷേധിച്ചിരുന്നു എങ്കിലും കോടതിയിൽ നിന്നും എതിരായി വിധി വരുമെന്നുറപ്പായതിനെ തുടർന്ന് കോടതിക്ക് പുറത്ത് സെറ്റിൽമെന്റ് ചെയ്യുകയായിരുന്നു .

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This