പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കൊച്ചിയില്‍ നിന്നും പെട്രോളുമായി വന്ന ടാങ്കര്‍ ആണ് അപകടത്തില്‍പ്പെട്ടത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പെരിന്തല്‍മണ്ണ പാണ്ടിക്കാട് റോഡില്‍ സി എച്ച് ജങ്ഷനിലാണ് അപകടമുണ്ടായത്. നേരിയ തോതില്‍ പെട്രോള്‍ ചോര്‍ന്നു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ ലോറി ഉയര്‍ത്തിയത്.
വാഹനത്തിന്റ ഡ്രൈവറായ കൃഷണന്‍കുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.