ഇരിക്കൂറിൽ കോൺഗ്രസിന് തിരിച്ചടി !.നൂറുകണക്കിന് കോൺഗ്രസുകാർ പാർട്ടി വിട്ട് ആം ആദ്മി പാർട്ടിയിൽ

Must Read

ഇരിക്കൂർ : ഇരിക്കൂർ കോൺഗ്രസിൽ കോൺഗ്രസിന് കനത്ത തിരിച്ചടി . മലയോര മേഖലയിലെ കോൺഗ്രസ് ഉരുക്കു കേന്ദ്രങ്ങളിൽ കോൺഗ്രസുകാർ കൂട്ടത്തോടെ പാർട്ടി വിടുകയാണ് . കോൺഗ്രസ് വിടുന്നവർ ആം ആത്മി പാർട്ടിയിൽ ചേരുകയാണ് .കോൺഗ്രസ് ശക്തി കേന്ദ്രമായ ഏരുവേശിയിലും ഉളിക്കലിലും നിരവധി കോൺഗ്രസുകാർ പാർട്ടി വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്ന് കഴിഞ്ഞു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലക്ഷക്കണക്കിന് രൂപ അഴിമതി നടത്തിയെന്ന് ആരോപണം ഉള്ള ജോസഫ് കൊട്ടുകാപ്പള്ളിക്ക് ഉളിക്കല്ലിൽ മണ്ഡലത്തിന്റെ ചാർജ് കൊടുത്തതിൽ കോൺഗ്രസ് പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. ഏരുവേശ്ശിയിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനും കോൺഗ്രസ് തകർച്ചക്കും പ്രധാന കാരണക്കാരനും കൊട്ടുകാപ്പള്ളി ആണെന്ന് പ്രവർത്തകർ ആരോപിക്കുന്നത് .കൊട്ടുകാപ്പള്ളിയെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടതിനാൽ ആണ് ഏരുവേശ്ശി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണയും ഇത്തവണയും തിരിച്ചടി ഉണ്ടായത് എന്നും കോൺഗ്രസുകാർ ആരോപിക്കുന്നു .

ഇദ്ദേഹത്തിന്റെ സ്വന്തം വാർഡിൽ പോലും നൂറുകണക്കിന് കോൺഗ്രസുകാർ പാർട്ടി വിട്ട് ആം ആദ്മി പാർട്ടിയിൽ ചേരുകയാണ് .ഒരുകാലത്ത് സുധാകര ഗ്രൂപ്പുകാരൻ എന്ന് മേനി പറഞ്ഞു നടന്ന ഇദ്ദേഹം ഇപ്പോൾ ഗ്രൂപ്പ് മാറി എന്നും സുധാകര വിരോധി ആയിയെന്നും വേണുഗോപാൽ ഗ്രുപ്പ് പക്ഷത്താണെന്നും ആരോപണം ഉണ്ട് .അതിനാൽ ആണ് സുധാകര അനുകൂലികൾ ശക്തമായ ഉളിക്കല്ലിൽ സുധാകര ഗ്രൂപ്പിനെ തകർക്കാൻ ആണ് ഉളിക്കൽ മണ്ഡലത്തിന്റെ ചാർജ് കൊടുത്തിരിക്കുകയാണ് എന്നാണ് ആരോപണം.എന്തായാലും അഴിമതി മുഖങ്ങളെ തിരുകി കയറ്റുന്നതിലൂടെ മലയോരത്തെ കോൺഗ്രസിൽ വലിയ ധ്രുവീകരണം ആണ് നടക്കുന്നത്.

ഒരുഭാഗത്ത് ജോൺ ബ്രിട്ടാസിനെ ഇറക്കി സിപിഎം ഇരിക്കൂർ മണ്ഡലം പിടിക്കാൻ ശക്തമായി പ്രവർത്തനം നടക്കുകയാണ്. ജോൺ ബ്രിട്ടാസിനു വലിയ സ്വീകാര്യതയും മണ്ഡലത്തിൽ കിട്ടുന്നുണ്ട് .ഇരിക്കൂർ എം എൽ എ വലിയ ജനകീയനും സ്വീകാര്യനും ആയി മണ്ഡലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് പാർട്ടിയിൽ അഴിമതി മുഖങ്ങളെ തിരുകി കയറ്റി കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ വിള്ളൽ വീഴിക്കുന്നത് . മലയോരത്തെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ പാർട്ടി തകരുന്ന തരത്തിൽ വലിയ ധ്രുവീകരണം നടക്കുമ്പോൾ പ്രവർത്തകർ വലിയ നിരാശയിലാണ്.

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This