ബലിപെരുന്നാള്‍ അവധി ആഘോഷിക്കാൻ ബഹ്‌റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനം മറിഞ്ഞു; 2 മലയാളികള്‍ മരിച്ചു

Must Read

ദോഹ: ഖത്തറില്‍ നിന്ന് ബലിപെരുന്നാള്‍ അവധിയാഘോഷിക്കാന്‍ ബഹ്റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനം മറിഞ്ഞ് 2 മലയാളികള്‍ മരിച്ചു. മലപ്പുറം മേല്‍മുറി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനോജ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഗസ്റ്റിനെ ഹുഫൂഫിലെ അല്‍മന ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്. മനോജിന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹുഫൂഫ് കെഎംസിസി പ്രവര്‍ത്തകരാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഒപ്പമുള്ളത്.

ചൊവ്വാഴ്ച വൈകിട്ട് ഖത്തറിന്റെ അബു സമ്ര അതിര്‍ത്തി വഴി സൗദിയിലേക്ക് പോയ വാഹനം സൗദി അതിര്‍ത്തി കഴിഞ്ഞ് ഹുഫൂഫില്‍ എത്തുന്നതിന് മുന്‍പാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ മണല്‍ത്തിട്ടയില്‍ കയറിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This