മലപ്പുറം: നിലമ്പൂര്‍ മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ , ഉപ്പട ആനക്കല്ല് സ്വദേശി ഷിബിന്‍ ജിത്ത് എന്നിവരാണ് മരിച്ചത്. ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആണ് ഇവര്‍. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് വാഹനങ്ങളും അതിവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക