അച്ചു ഉമ്മന്റെ പരാതി: സൈബര്‍ അധിക്ഷേപത്തില്‍ നടപടി വൈകും; ഫേസ്ബുക്ക് പേജ് നന്ദകുമാറിന്റേതാണോ? ഫേസ്ബുക്കിനോട് സ്ഥിരീകരണം തേടി പോലീസ്

Must Read

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിയെ ചോദ്യം ചെയ്യുന്നതടക്കം നടപടികള്‍ വൈകും. അച്ചു ഉമ്മനെതിരായ അധിക്ഷേപരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പേജ് ആരോപണവിധേയനായ നന്ദകുമാറിന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച് ഫേസ്ബുക്കിന് മെയില്‍ അയച്ചിട്ടുണ്ട്. മറുപടി ലഭിച്ചാല്‍ മാത്രമേ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കൂ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്കിന്റെ മറുപടി വൈകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ നന്ദകുമാറിനെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളും വൈകും.

സൈബര്‍ ആക്രമണത്തില്‍ പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനിലും അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഇടത് സംഘടനാ നേതാവായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമായിരുന്നു കേസ്. തുടര്‍ന്ന് അച്ചു ഉമ്മന്റെ മൊഴിയെടുത്തിരുന്നെങ്കിലും നന്ദകുമാറിനെതിരെ നടപടിയൊന്നുമുണ്ടായിരുന്നില്ല.

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This