കുരുക്ക് മുറുകുന്നു, ദിലീപിനെതിരെ കൊലക്കുറ്റവും ചേർത്തു ; മുൻകൂർ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും

Must Read

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ കൊലക്കുറ്റവും ചേർത്തു. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേർത്തത്.

നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപോർട്ട് നൽകിയിട്ടുണ്ട്.

അതേസമയം ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. സ്പെഷൽ സിറ്റിങ് നടത്തുമെന്ന് കോടതി അറിയിച്ചു.

നാളെ 10.15ന് ആണ് വാദം കേൾക്കുക. മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളത് കൊണ്ടല്ല കേസ് മാറ്റിയതെന്ന് കോടതി പറഞ്ഞു. വാദത്തിന് അധികം സമയം എടുക്കും എന്നുളത് കൊണ്ടാണ് കേസ് മാറ്റുന്നത് എന്ന് ജഡ്ജ് വ്യക്തമാക്കി.

ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികൾ സമാന ഹർജി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് പ്രതികളുടെ വാദം.

സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേർത്തതെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു.

Latest News

ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു.മന്ത്രിമാര്‍ തമ്മിൽ പാര; സ്വീകരണം മാറ്റിവെച്ചു

തിരുവനതപുരം :ഒളിംപിക്‌സ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു .സ്വീകരണം കൊടുക്കാമെന്നു വിളിച്ച് വരുത്തി മുന്നറിയിപ്പില്ലാതെ പെട്ടന്ന് മാറ്റിവെച്ചു. സര്‍ക്കാര്‍ അറിയിച്ച് നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാൻ...

More Articles Like This