ശോഭനയും റഹ്മാനും പ്രണയത്തിലായിരുന്നു?മറച്ച് വെച്ചിട്ട് കാര്യമില്ല, തുറന്നുപറച്ചിലുമായി നടൻ

Must Read

നടി ശോഭനയും നടൻ റഹ്മാനും പ്രണയത്തിലായിരുന്നുവോ ? ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് കടന്ന് വന്ന റഹ്മാനെക്കുറിച്ച് നിരവധി ​ഗോസിപ്പുകളും ഒരു കാലത്ത് വന്നിരുന്നു. ഒപ്പമഭിനയിച്ച നടിയുമായി താൻ പ്രണയത്തിലായിരുന്നെന്ന് റഹ്മാൻ അടുത്തിടെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ ബന്ധം പിന്നീട് വേർപിരയലിൽ അവസാനിച്ചെന്നും നടൻ തുറന്ന് പറഞ്ഞു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ തന്നെക്കുറിച്ച് വന്ന ​ഗോസിപ്പുകളെ പറ്റി റഹ്മാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശോഭനയും ഞാനും ഡേറ്റിം​ഗ്, രോഹിണിയും ഞാനും ഡേറ്റിം​ഗ് എന്നൊക്കെ ​ഗോസിപ്പുകൾ വന്നിരുന്നു. ആരോട് മിണ്ടിയാലും അത് പേപ്പറിൽ വരും. ആദ്യമാെക്കെ ഇത് വിഷമിപ്പിച്ചിരുന്നു. എന്റെ മാതാപിതാക്കൾ എന്ത് കരുതുമെന്ന് കരുതി. പിന്നീട് ശീലിച്ചു. ഇപ്പോൾ ഞാൻ ഭാര്യയോട് പറയും, ​ഗോസിപ്പൊന്നുമില്ലല്ലോ, ​ഗോസിപ്പുണ്ടാക്കട്ടെയെന്ന്’ ‘ഉണ്ടാക്കെന്ന് പറയും അവൾ.

അന്ന് ഞാൻ കുറച്ച് ഓപ്പണായിരുന്നു. പഠിച്ചതും വളർന്നതുമെല്ലാം അങ്ങനെയായിരുന്നു. ശോഭനയൊക്കെ നല്ല കോ ആർട്ടിസ്റ്റാണ്. എന്റെ അതേപ്രായവും. അന്ന് ഷൂട്ടിം​ഗ് കഴിഞ്ഞാൽ ഞാനവരെ ബൈക്കിൽ പിറകിൽ കയറ്റി ഭക്ഷണം കഴിച്ച് വരും’

മംമ്ത മോഹന്‍ദാസ് പബ്ലിക്കായി അങ്ങനെ ചെയ്യുമ്പോൾ ഉണ്ടാവുന്നതാണ് ​ഗോസിപ്പ്. താനൊരു നടിയുമായി പ്രണയത്തിലായിരുന്നെന്ന് തുറന്ന് പറഞ്ഞതിനെക്കുറിച്ചും റഹ്മാൻ സംസാരിച്ചു. ‘നേരത്തെ മാ​ഗസിനുകളിലൊക്കെ വന്ന ചർച്ചയായിരുന്നു. സത്യസന്ധമായി പറഞ്ഞ് പോയി. മറച്ച് വെച്ചിട്ട് കാര്യമില്ല. സാധാരണ ആളുകളെ പോലെ എല്ലാ വികാരങ്ങളും എനിക്കും ഉണ്ടായിട്ടുണ്ട്. അത് തുറന്ന് പറയുന്നതിൽ എന്താണ് കുഴപ്പം റഹ്മാൻ ചോദിച്ചു.

കുറച്ച് നേരത്തെ സിനിമാ രം​ഗത്ത് വന്നെന്ന് തോന്നുന്നെന്നും റഹ്മാൻ പറഞ്ഞു. കുട്ടിക്കാലത്ത് ബോർഡിം​ഗിലായിരുന്നു, പിന്നീട് സിനിമയിൽ. എനിക്ക് ഫാമിലി കണക്ഷൻ നഷ്ടപ്പെട്ടു. കല്യാണം കഴിഞ്ഞപ്പോൾ ഒരുപാട് മാറി.വിവാഹ ശേഷം കുടുംബത്തിലേക്ക് ചരിഞ്ഞു. മക്കൾ‌ വന്നു. സിനിമകളിൽ സെൽഫ് പിആർ ചെയ്തില്ല. അതിനാലാണ് പരാജയങ്ങൾ വന്നത്. അതിലാരെയും കുറ്റപ്പെടുത്തില്ല. പലരും പറയും ചതിക്കപ്പെട്ടതാണെന്ന്. പക്ഷെ അത്തരം വാദങ്ങൾ തെറ്റാണെന്നും റഹ്മാൻ പറഞ്ഞു.

ഇപ്പോൾ തനിക്ക് വരുന്ന വേഷങ്ങൾ കൂടുതലും പൊലീസ് വേഷങ്ങളിലാണ്. പണ്ട് താരങ്ങളെന്ന ചിന്തയോ സമീപനമോ ഇല്ലായിരുന്നു. അന്നത്തെ പ്രൊഡക്ഷൻ കൺട്രോളൻമാർ കർക്കശക്കാരായിരുന്നു, കൃത്യ സമയത്ത് വന്നില്ലെങ്കിൽ‌ വഴക്ക് പറയും. അതിനാൽ സിനിമകൾ കൃത്യ സമയത്ത് തീരുമായിരുന്നെന്നും റഹ്മാൻ ഓർത്തു. സിനിമകളിലെ കൂട്ടായ്മ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട ഫീലിം​ഗാണ്. ബ്രേക്ക് വന്നാൽ എല്ലാവരും കാരവാനിലാണെന്നും റഹ്മാൻ അഭിപ്രായപ്പെട്ടു.

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായക നടനാണ് റഹ്മാൻ. മോ​ഹൻലാലിനേക്കാളും മമ്മൂട്ടിയേക്കാളും വലിയ തരം​ഗം റഹ്മാന് അക്കാലത്ത് ഉണ്ടാക്കാൻ സാധിച്ചു. സുമുഖനായ ചെറുപ്പക്കാരനായി മലയാളത്തിലേക്ക് കടന്ന് വന്ന റഹ്മാൻ അന്നത്തെ റൊമാന്റിക് ഹീറോയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും നിരവധി സിനിമകൾ റഹ്മാൻ ചെയ്തു. സൂപ്പർ താരമായി വളരുമെന്ന് ഏവരും കരുതിയെങ്കിലും കരിയറിന്റെ ഒരു ഘട്ടത്തിൽ റഹ്മാൻ പരാജയം രുചിച്ചു.

പിന്നീട് സിനിമകളിൽ പഴയ ഹിറ്റുകൾ ആവർത്തിക്കാൻ റഹ്മാന് കഴിഞ്ഞില്ല. നായക നിരയിൽ നിന്നും സഹ നായക വേഷത്തിലേക്കും വില്ലൻ വേഷത്തിലേക്കും റഹ്മാൻ‌ മാറി. അന്നും ഇന്നും നിരവധി പേർ റഹ്മാന് ആരാധകരായുണ്ട്. പൊന്നിയിൻ സെൽവനാണ് റഹ്മാന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി റഹ്മാനെ കാണാറില്ല. റഹ്മാന്റെ കരിയർ ​ഗ്രാഫ് പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയാവാറുണ്ട്.നടൻ സൂപ്പർ താര പദവിയിലേക്ക് ഉയരാതിരിക്കാൻ കാരണമെന്തെന്ന് സംബന്ധിച്ചാണ് ചർച്ചകൾ നടക്കാറ്. എന്നാൽ സൂപ്പർ സ്റ്റാറാവാത്തതിൽ റഹ്മാന് വിഷമമൊന്നും ഇല്ല എന്നും റഹ്‌മാൻ പറയുന്നു

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This