ചോദ്യംചെയ്യല്‍ നടപടികള്‍ അത്യാധുനിക സംവിധാനങ്ങളോടെ..ചോദ്യംചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ പേശികള്‍ക്ക് സംഭവിക്കുന്ന വ്യത്യാസം വരെ ഷൂട്ട് ചെയ്യും

Must Read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ചോദ്യംചെയ്യല്‍ നടപടികള്‍ അത്യാധുനിക സംവിധാനങ്ങളോടെ.ചോദ്യംചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ പേശികള്‍ക്ക് സംഭവിക്കുന്ന വ്യത്യാസം വരെ ഷൂട്ട് ചെയ്യാന്‍ പ്രത്യേക ക്യാമറയുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു.ദിലീപിന്റെ സഹോദരി ഭര്‍ത്താവായ സുരാജിനെയും അനിയന്‍ അനൂപിനെയും ചോദ്യം ചെയ്ത ശേഷമായിരിക്കും ഭാര്യയായ കാവ്യയെ ചോദ്യം ചെയ്യുകയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ പറഞ്ഞത്:

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരാജിനെയും അനൂപിനെയും ചോദ്യം ചെയ്ത ശേഷമായിരിക്കും കാവ്യാമാധവനെ ചോദ്യം ചെയ്യുക എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ശരത്തിനെയും ചോദ്യം ചെയ്ത ശേഷമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. അതുകൊണ്ടാണ് ഇത് നീളുന്നത്. സുരാജിനും അനൂപിനും ഏറെയുണ്ടാകും കാവ്യയെ കുറിച്ച് പറയാന്‍. അതും കേട്ട ശേഷമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.” ”ഞാന്‍ തന്നെ 20ലധികം ഓഡിയോ ക്ലിപ്പുകള്‍ അന്വേഷണസംഘത്തിന് കൊടുത്തിട്ടുണ്ട്. സുരാജും അനൂപും ഏകദേശം 50ഓളം ഓഡിയോ ക്ലിപ്പിന് മറുപടി നല്‍കേണ്ടിവരും. ദിലീപിനെ കഴിഞ്ഞ് സുരാജും അനൂപുമായിരിക്കും ചോദ്യങ്ങളെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടുക.

അത്യാധുനിക ക്യാമറ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍ ചിത്രീകരിക്കുന്നത്. നമ്മള്‍ കാണാത്ത ഒരു സംവിധാനം അവിടെയുണ്ട്. ചോദ്യം ചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ റിയാക്ഷന്‍ പോലും എടുക്കാന്‍ ക്യാമറയുണ്ട്. ഒരു ചോദ്യം കേള്‍ക്കുമ്പോള്‍ പേശികള്‍ക്ക് ഉണ്ടാകുന്ന വ്യത്യാസം വരെ ഷൂട്ട് ചെയ്യാന്‍ പ്രത്യേക ക്യാമറ അവിടെയുണ്ട്ബാ എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും ചോദ്യം ചെയ്യലിന് വീണ്ടും നോട്ടീസ് അയച്ച് അന്വേഷണ സംഘം. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദരേഖകളടക്കമുള്ള ഡിജിറ്റല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനൂപിനെയും സുരാജിനെയും വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ മൊഴിയും നാളെ രേഖപ്പെടുത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്.

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This