മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംഗീതാ ലക്ഷ്മണ. ഒരു അഭിഭാഷക ആണ് ഇവർ. കേരള ഹൈക്കോടതിയിലാണ് ഇവർ പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് ഇവർ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പറയുന്നത്. ധാരാളം വിഷയങ്ങളിൽ ഇവർ ക്രിയാത്മകമായ ഇടപെടലുകൾ നടത്താറുണ്ട്. ദിലീപ് വിഷയത്തിൽ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് എത്തിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇവർ. അതുകൊണ്ടുതന്നെ ഇവരോട് മലയാളികൾക്ക് എപ്പോഴും ഒരു പ്രത്യേക ബഹുമാനം ഉണ്ടായിരിക്കും.
ഇപ്പോൾ എൽദോസ് കുന്നപ്പള്ളി വിഷയത്തിൽ ഇവർ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് വഴിയാണ് ഇവർ പ്രതികരണം അറിയിച്ചിരിക്കുന്നത്. വളരെ ഹാസ്യം നിറഞ്ഞ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. കൃത്യമായ നിരീക്ഷണമാണ് മാഡം നടത്തിയിരിക്കുന്നത് എന്നാണ് ഇവരോട് മലയാളികൾ പറയുന്നത്. അതേസമയം ഇവർ പറഞ്ഞത് എല്ലാം തന്നെ പിന്നീട് സത്യമായ ചരിത്രമാണ് ഉള്ളത് എന്നാണ് മലയാളികൾ ഇപ്പോൾ മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് പീഡന പരാതി വന്നത്. എല്ലാവരും ആദ്യം കരുതിയത് ഭരണപക്ഷത്തിരിക്കുന്ന പാർട്ടിയുടെ നാടകം ആയിരിക്കും ഇത് എന്നാണ്. ഒരു പ്രമുഖ വനിതയെ ഉപയോഗിച്ചുകൊണ്ട് നാട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ എല്ലാം ബലാത്സംഗ പരാതി നൽകിപ്പിച്ച ചരിത്രമാണല്ലോ അവർക്കുള്ളത്. അതിൻറെ ഭാഗമായിരിക്കും ഇത് എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
അതേസമയം ഇദ്ദേഹത്തെ തള്ളിപ്പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡൻറ് കേ സുധാകരൻ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇയാളെ സംരക്ഷിക്കില്ല എന്നാണ് സുധാകരൻ നൽകിയിരിക്കുന്ന ഉറപ്പ്. അതിനുവേണ്ടി കോൺഗ്രസ് അന്വേഷണ കമ്മീഷനെ ഒന്നും പ്രഖ്യാപിക്കില്ല എന്നും സുധാകരൻ പറയുന്നു. അതേസമയം വി ഡി സതീശനും സമാനമായ നിലപാട് എടുത്തുകൊണ്ട് രംഗത്തെത്തി.
അഭിഭാഷക സംഗീതാ ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
എൽദോസ് കുന്നപ്പിള്ളിയെ കാണാനില്ലെന്ന് വ്യാകുലപ്പെടുന്നവര് ഇതൊന്ന് ഓർമ്മിച്ചെടുക്കുക. അന്ന് ഞാൻ ആക്കി പറഞ്ഞത് ജോസ് തെറ്റയിൽ MLA യെ കുറിച്ചായിരുന്നു. ആ കേസ് പിന്നീട് ഹൈക്കോടതി ഒടിച്ചുമടക്കി തുത്തുവാരി ചുരുട്ടിയെടുത്ത് ദൂരെയെറിഞ്ഞു. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പരാതിക്കാരിക്ക് അവിടുന്ന് കാല് മടക്കി തൊഴി കിട്ടിയില്ലെന്നേ ഉള്ളു.
തെറ്റയിൽ മാറി ഇന്നിപ്പോൾ കുന്നപ്പിള്ളി വന്നു. അത്രേ ഒള്ളു ന്ന്.
ഫീലിംഗ്: ആക്ച്വലി, ഇവന്റെയൊക്കെ വീട്ടിലിരിക്കുന്നവള്മാര് കെട്ടിയോന്മാരെ നന്നായി സുഖിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ ഇവനൊക്കെ പുറത്ത് പോയിയുണ്ടാക്കുന്നവളുമാരുടെ ചാരിത്ര്യപ്രസംഗം കേൾക്കേണ്ടതായ ഗതികേട് നാടിനും നാട്ടുകാർക്കും ഉണ്ടാവുമോ? കോടതികളുടെയും പോലീസിന്റെയും വിലപ്പെട്ട സമയം സത്യസന്ധതയുള്ള, ശരിയുള്ള പീഢനകേസുകൾക്ക് വേണ്ടി ചിലവഴിക്കരുതോ? ജസ്റ്റ് ആസ്കിംങേ ….!