അഹമ്മദാബാദ് ബോംബ് സ്ഫോടനം;മുസ്ലിം നാമധാരികളായ മലയാളി ഭീകരർക്ക് വധശിക്ഷ.പ്രതികളെ നിരപരാധികളാക്കി ചിത്രീകരിച്ച പോപ്പുലർ ഫ്രണ്ടിന് കനത്ത തിരിച്ചടി!!

Must Read

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസിൽ കുറ്റക്കാരായി വിചാരണ കോടതി കണ്ടെത്തിയവരിൽ നാല് പേർ മലയാളികൾ. ഇവരിൽ മൂന്ന് പേർക്ക് വധ ശിക്ഷയും ഒരാൾക്ക് ജീവപര്യന്തം ശിക്ഷയുമാണ് ലഭിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരന്‍ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാദുലിക്കും ഷിബിലിക്കും വാഗമണ്‍ കേസിലും നേരത്തേ ശിക്ഷ ലഭിച്ചിരുന്നു.വാഗമൺ, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരടങ്ങുന്നതാണ് പട്ടികയിലെ മലയാളികൾ.

മറ്റൊരു മലയാളിയായ ആലുവ സ്വദേശി മുഹമ്മദ് അന്‍സാരിക്ക് മരണം വരെ ജീവപര്യന്തം കഠിന തടവാണ് ലഭിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നിസാരമായി പരിക്കേറ്റവര്‍ക്ക് 25000 രൂപ വീതവും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പ്രത്യേക ജഡ്ജി എ.ആര്‍. പട്ടേലാണ് വിധി പറഞ്ഞത്.

കേസില്‍ 4 മലയാളികള്‍ ഉള്‍പ്പടെ 78 പേര്‍ വിചാരണ നേരിട്ടതില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 49 പ്രതികളില്‍, നേരിട്ട് പങ്കുള്ള 38 പേര്‍ക്ക് തൂക്കുകയറും 11 പേര്‍ക്ക് ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്. 2008 ജൂലായ് 26നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ മുഹമ്മദ് അൻസാരിയ്‌ക്ക് ജീവപര്യന്തമാണ് ലഭിച്ചിരിക്കുന്നത്. ഷറഫുദ്ദീന്റെ പിതാവ് സൈനുദ്ദീൻ ഉൾപ്പെടെയുള്ള 28 പേരെ കോടതി വെറുതെ വിട്ടിരുന്നു. കൊടും കുറ്റവാളികളാണ് വധശിക്ഷ ലഭിച്ചിരിക്കുന്ന മലയാളികൾ.

സഹോദരങ്ങളായ ഷാദുലിയും ഷിബിലിയും വാഗമൺ കേസിലും അൻസാറും ഷാദുലിയും പാനായിക്കുളം കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. സാബർമതി ജയിലിൽ നിന്ന് തുരങ്കമുണ്ടാക്കി രക്ഷപെടാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ഷിബിലി. ബോംബുകൾക്കുള്ള ചിപ്പുകൾ തയ്യാറാക്കി നൽകിയതാണ് ഷറഫുദ്ദീനെതിരായ കുറ്റം. കൂട്ടുപ്രതിയും ഇയാളുടെ ബന്ധുവുമായ അബ്ദുൾ റഹ്മാൻ കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.

2008ൽ ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 200 ഓളം പേർക്ക് പരിക്കേൽക്കുകയും 56 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ എല്ലാവരും. 79 പ്രതികളാണ് അറസ്റ്റിലായത്. ഒരാൾ മാപ്പ് സാക്ഷിയായി, മറ്റൊരാൾക്ക് മാറാരോഗം പിടിപെടുകയും ചെയ്തു. പിന്നീട് 77 പേരെയാണ് വിചാരണ ചെയ്തത്. 2009ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

ഇവർ നിരപരാധികളാണെന്ന പ്രചാരണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയിരുന്നു. മോചിപ്പിക്കാൻ ഐക്യദാർഢ്യ സദസ്സ് തുടങ്ങിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് കോടതി വിധി വന്നത്.

 

Latest News

സംരക്ഷണമൊരുക്കി മുഖ്യമന്ത്രി,എഡിജിപി തെറ്റുകാരനെങ്കിൽ ശക്തമായ നടപടിയെന്ന് എൽഡിഎഫ് കൺവീനർ.ഘടകകക്ഷികളുടെ ആവശ്യം തള്ളി പിണറായി.എഡിജിപിക്കെതിരെ നടപടിയില്ല

തിരുവനന്തപുരം:ഇടതു നേതാക്കളും സിപിഎം നേതാക്കളും എതിർത്തിട്ടും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി...

More Articles Like This