വിൽ യു മാരി മീ… ക്രിസ്ത്യൻ ബ്രൈഡൽ ലുക്കിൽ പ്രണയാഭ്യർത്ഥനയുമായി അഹാന കൃഷ്ണ!

Must Read

ക്രിസ്ത്യൻ ബ്രൈഡൽ ലുക്കിൽ എത്തിയിരിക്കുകയാണ് മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രി അഹാന കൃഷ്ണ. വിൽ യു മാരി മീ എന്ന പ്രണയ അഭ്യർത്ഥനയുമായി വളരെ മനോഹരമായി മണവാട്ടിയുടെ പോലെ അണിഞ്ഞൊരുങ്ങി ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആൾക്കൂട്ടവും പരിവാരങ്ങളുടെ ആരവങ്ങളും ഒന്നുമില്ലാത്തതു കൊണ്ട് ആരെയെങ്കിലും കാത്തിരിക്കുകയാണോ എന്നാണ് ആരാധകർക്ക് ചോദിക്കാനുള്ളത്. എന്തായാലും പുതിയ ഫോട്ടോയും ആശയവും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരം ആദ്യം തന്നെ അഭിനയിച്ചത്. വളരെ മികച്ച അഭിനയമാണ് തുടക്കത്തിൽ തന്നെ താരം പ്രകടിപ്പിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഒന്നിനൊന്നു മികച്ച രൂപത്തിലാണ് താരം ഓരോ വേഷങ്ങളെയും സമീപിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും 2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്കയിലെ അഭിനയവും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്. ഓരോ കഥാപാത്രങ്ങളെയും വളരെ ആഴത്തിൽ മനസ്സിലാക്കി അറിഞ്ഞു കൊണ്ടാണ് താരം അവതരിപ്പിക്കുന്നത്.

അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പതിനെട്ടാം പടി എന്ന ചിത്രത്തിലും പിടികിട്ടാപ്പുള്ളി എന്ന സിനിമയിലും വേഷം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്. പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇതുവരെയും നില നിർത്തിയിട്ടുണ്ട്.

ഓരോ സിനിമകളിലും താരം വളരെ മികച്ച രൂപത്തിൽ അഭിനയിക്കുകയും നല്ല അഭിപ്രായം നേടുകയും ചെയ്തു. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. സംവിധാനത്തിലും താരത്തിന് ഒരുപാട് മുന്നേറാൻ സാധിക്കുമെന്ന് ആദ്യ സംരംഭത്തിൽ തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചു. തോന്നൽ എന്ന സംഗീത വീഡിയോ താരം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ. സോഷ്യൽ മീഡിയയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലും ഹോട്ട് ലുക്കിലും നാടൻ പെൺകുട്ടിയായും താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന് വെറൈറ്റി ലുക്കിലുള്ള ഫോട്ടോകളാണ് വൈറലാകുന്നത്. ക്യൂട്ട് ആയിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറയാം.

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This