എ.കെ ശശീന്ദ്രനും പി.എ മുഹമ്മദ് റിയാസും ഷിരൂരിലേക്ക് ! യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

Must Read

തിരുവനന്തപുരം: ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രണ്ട് മന്ത്രിമാർ ഇന്ന് ഷിരൂരിലെത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിരിൽ ക്യാമ്പ് ചെയ്യും. തെരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അർജുനെ കണ്ടെത്തുംവരെ തെരച്ചിൽ നടത്താൻ സർക്കാർ സമ്മർദം ചെലുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഷിരൂരിൽ ശക്തമായ മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് വെല്ലുവിളിയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലാവസ്ഥ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതിനാൽ അർജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാൻ തെരച്ചിൽ സംഘത്തിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ രാത്രി ഡ്രോൺ പരിശോധനയും തടസ്സപ്പെട്ടിരുന്നു. ഒടുവിൽ നടത്തിയ ‍‍പരിശോധനയിലും പുഴയ്ക്കടിയിൽ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാൻ ആയിട്ടില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള ഡ്രോൺ പരിശോധന ഇന്നും തുടരും.

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This