എകെജി സെന്റര്‍ ആക്രമണം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പ്രാദേശിക പ്രവര്‍ത്തകയും കൂടി പ്രതികള്‍.രണ്ട് പേരും ഒളിവിൽ

Must Read

തിരുവനന്തപുരം: തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനേയും ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക ടി നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണെന്നും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പൊലീസ് അറിയിച്ചു. സുഹൈൽ വിദേശത്ത് കടന്നെന്നാണ് സംശയം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എകെജി സെൻ്റ‍ർ ആക്രണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ചിരുന്നു ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറുടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സ്കൂട്ടർ ഉടമ സുധീഷ് വിദേശത്തേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സ്കൂട്ടർ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി ജിതിനെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന കേസ് ചുമത്തിയാണ് ഇപ്പോള്‍ സുഹൈല്‍ ഷാജഹാനേയും ടി നവ്യയേയും പ്രതിചേര്‍ത്തിരിക്കുന്നത്.

മുഖ്യപ്രതിയായ ജിതിന്‍ സ്‌ഫോടക വസ്തു എറിയാനെത്തിയ സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡിയോ സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവ ദിവസം കാറില്‍ എത്തിയ ജിതിന് സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയത് ആറ്റിപ്രയിലെ കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക നവ്യയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇരുവരെയും കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. നിലവില്‍ രണ്ട് പേരും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

സംഭവ ദിവസം ഈ സ്കൂട്ടർ രാത്രി പത്തരയോടെ ഗൗരിശപട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായി നവ്യയാണ്. സുഹൃത്തായ നവ്യ എത്തിച്ച സ്കൂട്ടറോടിച്ച് എകെജി സെൻ്ററിൽ സ്ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിന് ഗൗരിശപട്ടത്ത് മടങ്ങിയെത്തി. തുടര്‍ന്ന് നവ്യക്ക് സ്കൂട്ടർ കൈമാറിയ ശേഷം സ്വന്തം കാറിലാണ് ജിതിൻ പിന്നീട് യാത്ര ചെയ്തത് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

രാത്രിയിൽ ജിതിന്‍റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്കൂട്ടറും പോകുന്നതന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ പ്രധാന തുമ്പായിരുന്നു. ചോദ്യം ചെയ്യലിൽ ജിതിന് സ്കൂട്ടറെത്തിച്ച കാര്യം നവ്യ സമ്മതിക്കുകയും ചെയ്തിരുന്നു. ജിതിനെ കസ്റ്റഡിലെടുത്തിന് പിന്നാലെ സുഹൈൽ ഷാജഹാനും നവ്യയും ഒളിവിൽ പോവുകയായിരുന്നു. ഇവർക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. സംഭവ സമയം ജിതിൻ ധരിച്ചിരുന്ന ഷൂസും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടീ ഷർട്ട് ജിതിൻ നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.

Latest News

ബിജെപിക്ക് കനത്ത തിരിച്ചടി !!!രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ. ഊർജിത പ്രചാരണത്തിനായി മോദി

ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ്...

More Articles Like This