ഒരു പ്രദേശത്തെ മുഴുവന്‍ കിണറുകളിലും തീ ആളിപ്പടരുന്നു; പാലക്കാട് അപൂര്‍വ പ്രതിഭാസം, അമ്ബരന്ന് നാട്ടുകാര്‍

Must Read

പാലക്കാട് ജില്ലയിലെ കിണറുകളില്‍ അപൂര്‍വ പ്രതിഭാസം. കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് കടലാസ് കത്തിച്ചിടുമ്ബോള്‍ തീ പടരുന്ന അസ്വാഭാവിക പ്രതിഭാസം കണ്ടെത്തിയത്.പ്രദേശത്ത് വിദഗ്ദ്ധരെത്തി പരിശോധന നടത്തുകയാണ്. കിണറിനുള്ളില്‍ വാതക സാന്നിദ്ധ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഏതാനും നാളുകളായി പ്രദേശത്തെ കിണറുകളില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമസ്ഥര്‍ വെള്ളം പരിശോധനയ്ക്കായി അയച്ചിരുന്നു. വെള്ളത്തില്‍ മിനറല്‍ ഓയില്‍ സാന്നിദ്ധ്യമുണ്ടെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. ഇതിനകം നിരവധിപേര്‍ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്നും കിണറിന്റെ ഉടമസ്ഥര്‍ വ്യക്തമാക്കി. സമീപത്തെ പെട്രോള്‍ പമ്ബില്‍ നിന്നും ലീക്ക് സംഭവിക്കുന്നതാണോ ഈ പ്രതിഭാസത്തിന് കാരണമെന്നും നാട്ടുകാര്‍ സംശയിക്കുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിണറ്റില്‍ നിന്നും രൂക്ഷമായ ഗന്ധം വന്നതാണ് പ്രതിഭാസത്തിന്റെ തുടക്കം. ഏതാണ്ട് ഏഴ് മാസം മുമ്ബാണ് ഇത് ആരംഭിച്ചത്. ആദ്യം പരിസരത്തെ ഒരു കിണറ്റില്‍ മാത്രമായിരുന്നു ലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. പിന്നീട് മറ്റ് കിണറുകളിലും അനുഭവപ്പെടാന്‍ തുടങ്ങി. സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്നാലുടന്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This