സില്‍വര്‍ലൈന്‍ പാതയില്‍ പ്രതീക്ഷിച്ച വേഗം കിട്ടില്ലെന്ന് അലോക് കുമാര്‍ വര്‍മ. സില്‍വര്‍ലൈന്‍ പദ്ധതിയിലെ വേഗത പേപ്പറില്‍ മാത്രം ഒതുങ്ങിയേക്കുമെന്ന സംശയം ശക്തമാണ്. നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പാതയില്‍ 200 വളവുകളും 236 ഇടത്ത് കയറ്റിറക്കങ്ങളും ഉണ്ടാകും. വളവുകള്‍ മാത്രം 194.3 കിലോമീറ്റര്‍ വരും.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മൊത്തം പാതയുടെ ദൂരത്തിന്റെ 36.7 ശതമാനമാണിതെന്നാണ് വിശദ പദ്ധതിരേഖയെക്കുറിച്ചുള്ള തന്റെ പഠനത്തിന്റെ രണ്ടാം ഭാഗം പുറത്തുവിട്ട അലോക് കുമാര്‍ വര്‍മ പറയുന്നത്. നിലവിലുള്ള തിരുവനന്തപുരം-കാസര്‍കോട് തീവണ്ടിപ്പാതയില്‍ ഉള്ളതിനേക്കാള്‍ വളവുകള്‍ സില്‍വര്‍ ലൈനില്‍ വരുമെന്ന് അദ്ദേഹം പറയുന്നു.
വീഡിയോ വാർത്ത :