എറണാകുളം: ആലുവയില്‍ അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു. ആലുവ സ്വദേശി ഡെന്നി (40) ആണ് മരിച്ചത്. ഈ മാസം 12 നാണ് അനുജനായ ഡാനി ഡെന്നിയെ കുത്തിയത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മാതാവില്‍ നിന്ന് ലഭിച്ച കുടുംബ വീട് വിറ്റതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡെന്നി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അനുജന്‍ ഡാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.