കൊച്ചി: ആലുവയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി. എറണാകുളം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ 10 കേസുകളുണ്ട്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സതീശിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം ഇയാളുടെ സ്വദേശമായ ചെങ്കലിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറെക്കാലമായി ഇയാള്‍ എറണാകുളത്താണുള്ളത് എന്നാണ് സൂചന.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പൊലീസിന് പ്രാഥമിക സൂചനകള്‍ ലഭിച്ചിരുന്നു. പ്രതിയെ കുട്ടിയും ദൃക്സാക്ഷിയും തിരിച്ചറിഞ്ഞതാണ് പൊലീസിന് സഹായകരമായത്.