ദില്ലി: കേരളത്തിൽ ബിജെപിക്ക് ദിശാബോധം ഇല്ലെന്നു പൊതുവേയുള്ള അഭിപ്രായം വീണ്ടും ശക്തമാവുകയാണ് ഇടതു വലതു മുന്നണികളോടെ പൊതുജനത്തിന്റെ വെറുപ്പ് കൂടി വരുമ്പോൾ ഒരു മൂന്നാം കക്ഷിയെ കേരള ജനത ആഗ്രഹിക്കുന്നുണ്ട് .എന്നാൽ അതിനെ മുതലുടുക്കാൻ കേരളത്തിലെ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം രാജ്യത്തുടനീളം ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടും കേരളത്തില്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന ഒരു മുന്നേറ്റവും ഇതുവരെ ബിജെപിക്ക് സാധിച്ചിട്ടില്ല.വിഡ്ഢിത്തം വിളമ്പുന്ന അനിലിൽ ആന്റണിയെ കൂട്ടി ബിജെപി ആനമണ്ടത്തരം കാണിക്കുകയാണ് . ബിജെപിയിലെ ക്രിസ്ത്യൻ മുഖങ്ങളായ,ജോര്‍ജ് കുര്യന്‍ , ജോജോ ജോസ് തുടങ്ങിയ ക്രിസ്ത്യൻ നേതാക്കൾ തഴയപ്പെടുകയാണ് അനിലിനെ കൊണ്ടുവരുന്നതിലൂടെ .
ക്രിസ്ത്യാനികളെ ഏറ്റവും അധികം അപഹസിച്ച പിതാവിന്റെ മകനാണ് അനിൽ താൻ ഒരു വിശ്വാസി ആണെന്ന് ഇതുവരെ ആന്റണി പറഞ്ഞിട്ടില്ല .ക്രിസ്ത്യൻ പേരുള്ളതുകൊണ്ട് ക്രിസ്ത്യൻ ആകണമെന്നും ഇല്ല അതിനാൽ തന്നെ അനിൽ വന്നാൽ അത് ക്രിസ്ത്യൻ വോട്ടിൽ നേട്ടം കൊയ്യും എന്നതിനേക്കാൾ ദോഷം മാത്രമേ ഉണ്ടാകൂ
അടുത്തിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, ഗോവയിലേയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേയും പോലെ കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ്. ബിജെപിയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ഭീഷണിയിലാഴ്ത്തുകയാണെന്നും ക്രിസ്ത്യന്‍ സമൂഹങ്ങളുള്ള ഗോവയിലും ഇപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആ മിഥ്യ തകർന്നെന്നും അദ്ദേഹം പറഞ്ഞു.കണ്ണന്താനത്തിനും ടോം വടക്കനും സാധിക്കാത്തത് അനിലിലൂടെ പ്രതീക്ഷിച്ച് ബിജെപി ആനമണ്ടത്തരം കാണിക്കുകയാണ്.
ക്രിസ്ത്യൻ വോട്ടുകൾ നേടാൻ ഓരോ ആന മണ്ടത്തരങ്ങൾ കാറ്റും ഒന്നും ഗുണകരമല്ല .വീണ്ടും എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് സംസ്ഥാന നേതൃത്വത്തിൽ സുപ്രധാന പദവി നൽകാൻ ബി ജെ പി തീരുമാനിച്ചുകൊണ്ട് വീണ്ടും വലിയ ആനമണ്ടത്തരം എടുക്കാൻ പോവുകയാണ് . ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് നീക്കം എന്ന് റിപ്പോർട്ട് .പത്ത് വോട്ട് നേടാൻ ആകില്ല എന്ന് മാത്രമല്ല വിഡ്ഢിത്തം വിളമ്പുന്ന അനിലിനെ മുന്നിൽ നിർത്തിയാൽ കൂടെയുള്ള വോട്ടും പോകുമെന്നാണ് പൊതു ചിന്തകൾ
നേരത്തേ അനിലിനെ ദേശീയ തലത്തിലേക്ക് പരിഗണിച്ചേക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ സംസ്ഥാന തലത്തിൽ ചുമതല നൽകുന്നത് ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.കോൺഗ്രസിൽ അനിലിന് ലഭിക്കാത്ത പരിഗണന പാർട്ടിയിൽ നൽകാനാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. മാത്രമല്ല കോൺഗ്രസ് വിട്ടെത്തുന്നവർക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിക്കുമെന്ന സന്ദേശവും അനിലിന്റെ നിയമനത്തിലൂടെ നൽകാൻ ബി ജെ പി കണക്കു കൂട്ടുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ എത്തിക്കാൻ ഇത് സഹായിക്കുമെന്നും ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നു.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ അനിലിനെ മത്സരിപ്പിക്കാനുള്ള ആലോചനയും ബി ജെ പിയിൽ ശക്തമാണ്. മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിന്ന് മത്സരിപ്പിക്കാനാണ് പാർട്ടിയിലെ ചർച്ചകൾ. ഇടുക്കി, കോട്ടയം സീറ്റുകളോ അല്ലെങ്കിൽ ചാലക്കുടി സീറ്റിലോ ആയിരിക്കും അനിലിനെ പരിഗണിച്ചേക്കുക. അറ്റകൈയെന്ന നിലയിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ശശി തരൂരിനെതിരെ അനിലിനെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ബി ജെ പി ഇതുവരെ നടത്തിയ പരീക്ഷണങ്ങളൊന്നും വലിയ തോതില്‍ വിജയം കാണാത്ത ഒരു സംസ്ഥാനമാണ് കേരളം. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് വിജയിച്ചെങ്കിലും 2021 ല്‍ അതും നഷ്ടമായി. എന്നാല്‍ വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്‍ നിർത്തി സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് പാർട്ടി ലക്ഷ്യമിടുന്നത്. അതിനായി വിവിധ തരത്തിലുള്ള പദ്ധതികളും പാർട്ടി നടത്തി വരുന്നു.
ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്രിസ്ത്യന്‍ വോട്ടു ബാങ്കിലേക്ക് കടന്ന് കയറാനുള്ള ശ്രമമാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും ഇതിന് ഏറെക്കുറെ അനുകൂലമായ സൂചനകളും ലഭിക്കുന്നു. കണ്ണൂരിലെ ആലക്കോട് കുടിയേറ്റ കർഷക പ്രതിഷേധ യാത്രയില്‍ പങ്കെടുത്തുകൊണ്ട് അഖില കേരള കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച കർഷക റാലിയില്‍ പങ്കെടുത്തുകൊണ്ട് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം ഏറ്റഴും ശ്രദ്ധേയമാണ്.
റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി നിജപ്പെടുത്തിയാൽ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്നാണ് പാംപ്ലാനി വ്യക്തമാക്കിയത്. കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന സുരേഷ്ഗോപിയുടെ ആഗ്രഹത്തിന് ആർച്ച് ബിഷപ്പിന്റെ വാഗ്ദാനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഉറപ്പിക്കാനാവില്ല, എന്നാൽ ഈ പ്രസംഗത്തിന് മുന്നോടിയായി ജില്ലാ ബി ജെ പി പ്രതിനിധി സംഘം തലശ്ശേരി ബിഷപ്പിനെ കണ്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.
കേരളത്തിൽ ഈയിടെയായി ബിജെപിക്ക് വലിയ വളർച്ച നേടാന്‍ സാധിച്ചിട്ടില്ല. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ട് നേടിയെങ്കിലും സഖ്യകക്ഷിയായ ഭാരത് ധർമ്മ ജന സേനയുമായി (ബിഡിജെഎസ്) ചേർന്ന് – 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും അത്രയും തന്നെ വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളു. എന്നാല്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് 11.3 ശതമാനമായി കുറഞ്ഞു. എന്നാല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വർധിച്ച് വരുന്ന ഇസ്ലാമോഫോബിയ അടക്കം വോട്ടാക്കി മാറ്റി വരുന്ന തിരഞ്ഞെടുപ്പുകളില്‍ മുന്നേറാണ് ബി ജെ പി ശ്രമം. 2009 ലെ നിയമസഭാ മണ്ഡല പുനക്രമീകരണത്തില്‍ മധ്യതിരുവിതാംകൂറിലെ മൂവാറ്റുപുഴ ലോക്‌സഭാ സീറ്റും മറ്റ് അസംബ്ലി മണ്ഡലങ്ങളും ഇല്ലാതായി, അതേസമയം മുസ്ലീം ഭൂരിപക്ഷമുള്ള മലപ്പുറത്ത് നിന്ന് നാല് പുതിയ മണ്ഡലങ്ങൾ രൂപീകരിച്ചു.
സീറോ മലബാർ സഭയുമായി ബന്ധ സ്ഥാപിച്ച് ക്രിസ്ത്യന്‍ വോട്ടുബാങ്കിലേക്ക് കടന്ന് കയറാനാണ് ബി ജെ പി ശ്രമം. കേന്ദ്രഭരണത്തില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സഭയും ശ്രമിക്കുന്നു. ഭരണസിരാകേന്ദ്രമായ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണം ഉള്‍പ്പടേയുള്ളവ ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് വീണ്ടും ശക്തിപകർന്നു. വാസ്തവത്തിൽ, ആർച്ച് ബിഷപ്പ് പാംപ്ലാനിയുടെ വാഗ്ദാനത്തിന് വളരെ മുമ്പുതന്നെ, കർദിനാൾ ജോർജ്ജ് ആലഞ്ചേരി 2016-ൽ ബിജെപി “തൊട്ടുകൂടാത്തവരല്ല” എന്ന് പ്രഖ്യാപിച്ചിരുന്നു.
പരമ്പരാഗതമായി കേരളത്തിലെ ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം യു ഡി എഫിന് പിന്തുണ നല്‍കി പോന്നവരാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് എത്തിച്ചതോടെയാണ് എല്‍ ഡി എഫിന് ഇതില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിച്ചത്. ബി ജെ പി കൂടി യു ഡി എഫ് വോട്ട് ബാങ്കിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുന്നത് അത് അവർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും. ചുരുക്കിപ്പറഞ്ഞാൽ, 2026-ൽ ഐക്യജനാധിപത്യ മുന്നണിയുടെ (യുഡിഎഫ്) പരാജയം ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. യു ഡി എഫിനെ പരാജയപ്പെടുത്തി ആദ്യം പ്രതിപക്ഷമായാല്‍ പിന്നീട് അധികാരത്തിലേക്കുള്ള വഴി എളുപ്പമാണെന്ന് ബി ജെപി കണക്ക് കൂട്ടുന്നു. യു ഡി എഫ് പോൾ ചെയ്ത വോട്ടുകളിൽ മാർക്‌സിസ്റ്റ് വിരുദ്ധ ബ്ലോക്കും ഉൾപ്പെടുന്നു, അതിൽ ഒരു ഭാഗം മേൽക്കൈ നേടിയാൽ സ്വാഭാവികമായും ബി ജെ പിയിലേക്ക് മാറും. കോൺഗ്രസിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ സഭയുടെ പിന്തുണയുള്ള ‘കേരള കോൺഗ്രസ്’ വിഭാഗങ്ങളും ബിജെപിക്കൊപ്പം ചേർന്നേക്കും.