കൊല്ലാന്‍ പദ്ധതിയിടാന്‍ കാരണം സ്‌നേഹയുടെ ഭര്‍ത്താവ് അരുണുമായുള്ള അനുഷ്‌കയുടെ അടുപ്പം; ലക്ഷ്യം അരുണിനൊപ്പമുള്ള ജീവതം; ഭര്‍ത്താവിന് പങ്കില്ലെന്ന് പൊലീസ്

Must Read

പത്തനംതിട്ട: തിരുവല്ല പരുമലയിലെ ആശുപത്രിയില്‍ നഴ്‌സിന്റെ വേഷത്തിലെത്തി യുവതിയെ കൊല്ലാന്‍ പദ്ധതിയിടാന്‍ കാരണം സ്‌നേഹയുടെ ഭര്‍ത്താവ് അരുണുമായുള്ള അനുഷ്‌കയുടെ അടുപ്പമെന്ന് പൊലീസ് എഫ്‌ഐആര്‍. സ്‌നേഹയുടെ ഭര്‍ത്താവിനെ സ്വന്തമാക്കലായിരുന്നു ലക്ഷ്യം. എയര്‍ എംബോളിസത്തിലൂടെ കൊല്ലാന്‍ ആയിരുന്നു ശ്രമം. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നഴ്‌സെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അനുഷ കോട്ട് വാങ്ങിയത് കായംകുളത്തെ എസ് എം സില്‍ക്‌സ് എന്ന വസ്ത്ര വ്യാപാരശാലയില്‍ നിന്നെന്ന് പൊലീസ് കണ്ടെത്തി. അനുഷയുടെ ഫോട്ടോ കണ്ട് വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നെന്നാണ് പൊലീസിന്റെ സംശയം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അരുണിന് പങ്കില്ലെന്നുമാണ് അനുഷ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കാണ് സംഭവം നടന്നത്. സ്‌നേഹയെ കാണണമെന്ന് അവരുടെ ഭര്‍ത്താവിനെ വിളിച്ച് അനുഷ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുഷ ആശുപത്രിയിലെത്തിയത്. നഴ്‌സിന്റെ വേഷം ധരിച്ചായിരുന്നു അനുഷ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിയ അനുഷ സ്‌നേഹ കിടന്ന വാര്‍ഡിലെത്തുകയും മരുന്ന് കുത്തിവെക്കാനെന്ന വ്യാജേന സ്‌നേഹയുടെ കൈയ്യില്‍ കുത്തുകയും ചെയ്തു.

വെയിന്‍ കിട്ടാത്തതിനാല്‍ സ്‌നേഹയുടെ മാംസത്തിലാണ് കുത്തിവച്ചത്. ശരീരത്തില്‍ വായു കടത്തി കൊല്ലാനായിരുന്നു ശ്രമം. തെളിവുകള്‍ അവശേഷിക്കാതെ കൊലപ്പെടുത്താന്‍ കൊടുംകുറ്റവാളികള്‍ ഉപയോഗിക്കുന്ന രീതിയാണ് ഇത്. വായു കടത്തി വിടുന്നതിലൂടെ രക്തധമനികള്‍ക്ക് അമിത വികാസമുണ്ടാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. ഹൃദയം, ശ്വാസകോശം, കേന്ദ്രനാഡീവ്യൂഹം എന്നിവയെയാണ് ഇത് ബാധിക്കുക.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This